കവിത: നിന്നെ ഞാന്‍ ആരാധിക്കും | ബെന്നി ജി മണലി

ഉയരത്തില്‍ വസിക്കുന്ന ഉന്നതനാം താതാ..
നിന്നെ ഞാന്‍ ആരാധിക്കും,
അപ്പാ നിന്നെ ഞാന്‍ ആരാധിക്കും
ആരാധനക്കെന്നും യോഗ്യനാം താതാ..
നിന്നെ ഞാന്‍ ആരാധിക്കും

നിത്യനയുല്ലോരു നീതി സുര്യനേ…
സത്യമായുള്ള സത്യാ പ്രവാചകാ…
സ്തുതികളില്‍ വസിക്കുന്ന അത്യന്നത ദൈവമേ
നിന്നെ ഞാന്‍ ആരാധിക്കും
അപ്പാ നിന്നെ ഞാന്‍ ആരാധിക്കും…
(ഉയരത്തില്‍ വസിക്കുന്ന…)

എന്‍ ശാപത്തെ വഹിച്ചവനേ…
എന്‍ രോഗത്തെ വഹിച്ചവനേ …
തളരാതെ വീഴാതെ കരങ്ങളില്‍ താങ്ങിയ
സര്‍വ സൃഷ്ടാവാം എന്നുടെ താതാ…
നിന്നെ ഞാന്‍ ആരാധിക്കും
(ഉയരത്തില്‍ വസിക്കുന്ന…)

പാപ ചുഴിയില്‍ നിന്ന് എന്നെ കര കേറ്റി
പ്രത്യാശ നല്‍കി നിരാശ നീക്കി
പുത്രത്വമേകി ശത്രുത നീക്കി
സ്വന്ത ജനമെന്ന കൂട്ടത്തില്‍ ആക്കിയ
(ഉയരത്തില്‍ വസിക്കുന്ന…)

നിത്യ മരണത്തില്‍ നിന്നെന്നെ നീക്കിയ
നിത്യ ജീവന്‍ എന്‍ അവകാശമാക്കിയ
നരകത്തില്‍ വീഴാതെ സ്വര്‍ഗസ്തനക്കാന്‍
തന്‍ നിണം ഏകിയ സ്വര്‍ഗീയ പുത്രാ…
നിന്നെ ഞാന്‍ ആരാധിക്കും,
അപ്പാ നിന്നെ ഞാന്‍ ആരാധിക്കും
(ഉയരത്തില്‍ വസിക്കുന്ന…)

– ബെന്നി ജി മണലി, കുവൈറ്റ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.