ഷാർജയിൽ പാർക്കിങ് ഫീസ് അടച്ചില്ലങ്കിൽ ഇനി കുടുങ്ങും

ഷാര്‍ജ: ഷാര്‍ജയില്‍ പാര്‍ക്കിംഗ് ഫീ അടക്കാത്തവരെ പിടികൂടുന്നതിന് മുന്‍സിപ്പാലിറ്റി പുതിയ സംവിധാനം കൊണ്ടുവരുന്നു. ഡിജിറ്റല്‍ സ്‌കാനിംഗ് സംവിധാനമുള്ള വാഹനം ആണ് ഷാര്‍ജ മുന്‍സിപ്പാലിറ്റി രംഗത്ത് ഇറക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ വാഹനങ്ങള്‍ വിന്യസിക്കും.

Courtesy: Sharjah Municipality

ഷാര്‍ജ അല്‍മജാസില്‍ നടക്കുന്ന ഇന്നവേഷന്‍ മാസാചരണത്തിലാണ് പാര്‍ക്കിംഗിന് പണം അടക്കാത്തവരെ പിടികൂടുന്നതിനുള്ള വാഹനം മുന്‍സിപ്പാലിറ്റി അവതരിപ്പിച്ചത്. പച്ചയും വെള്ളയും നിറങ്ങളിലുള്ള ചെറുകാറുകളാണ് പുറത്തിറക്കിയത്. ഡിജിറ്റല്‍ സ്‌കാനിംഗ് സംവിധാനം വഴിയാണ് കാര്‍ പണം അടക്കാത്തവരെ കണ്ടെത്തുന്നത്.

post watermark60x60

മണിക്കൂറില്‍ മൂവായിരം വാഹനങ്ങള്‍ വരെ സ്‌കാന്‍ ചെയ്യുന്നതിന് ഈ കാറുകള്‍ക്ക് കഴിയും. കാറിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ സ്‌കാന്‍ ചെയ്യുന്നത്. യുഎഇയുടെ നൂതനകാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ ടെക്കനോളജിയുടെ സഹായത്തോടെ കാറുകള്‍ തയ്യാറാക്കിയത്. നിലവിലെ പാര്‍ക്കിംഗ് പരിശോധകര്‍ക്കൊപ്പം തന്നെയാണ് പുതിയ കാറുകളും പരിശോധന നടത്തുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like