ഐപിസി കുമ്പനാട് സെന്റർ പാസ്റ്റർ റ്റി എസ്സ് ഏബ്രഹാമിനെ അനുസ്മരിച്ചു

ജിബിൻ ഫിലിപ്പ് തടത്തിൽ

കുമ്പനാട്: ഐപിസി കുമ്പനാട് സെന്ററിന് കഴിഞ്ഞ 45 വർഷം നേതൃത്വം നല്‌കി നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ റ്റി എസ് ഏബ്രഹാമിനെ കുമ്പനാട് സെന്റർ അനുസ്മരിച്ചു. ഇന്ന് വൈകിട്ട് 4:30 മുതൽ ഹെബ്രോൻ ചാപ്പലിൽ നടന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ റ്റി ജെ എബ്രഹാം (സെന്റർ അസ്സോ സെന്റർ പാസ്റ്റർ), ശ്രീ മോൻസി കിഴക്കേടത്ത് (കോയിപുറം പഞ്ചായത്ത് പ്രസിഡന്റ്) ശ്രീ ജോൺ ചാണ്ടി (കോയിപുറം പഞ്ചായത്ത് മെമ്പർ) സെന്ററിലെ പാസ്റ്ററുമാരും സഭ പ്രധിനികളും സെന്റർ പുത്രികാ സംഘടന പ്രധിനിധികളും അനുസ്മരണ വാക്കുകൾ അറിയിച്ചു. സെന്ററിലെ പാസ്റ്ററുമാരും വിശ്വാസികളും സംബന്ധിച്ചു. കുടുംബത്തെ പ്രധിനികരിച്ച് മകൾ സ്റ്റർലാ ലുക്ക് നന്ദി അറിയിച്ചു. സെന്റർ കമ്മറ്റി നേതൃത്വം നല്‌കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like