ലേഖനം: ആരാണ് രണ്ട് സാക്ഷികൾ | ജിനേഷ് കെ.

വെളിപ്പാടു 11: 3-12 എന്നി വാക്യങ്ങളിൽ സാന്നിദ്ധ്യത്തിന്റെ രണ്ടു അടിസ്ഥാന വീക്ഷണങ്ങൾ ഉണ്ട്:(1) മോശെയും ഏലീയാവ്‌, (2) ഹാനോക്കും ഏലീയാവ്‌. (1) വെളിപ്പാടു 11:6 അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു. ഈ വാക്കുകളുടെ ആഴങ്ങളെ ഒന്നു പരിശോധിച്ചാൽ വ്യക്തമായ ഒരു ധാരണയിൽ എത്തുവാൻ കഴിയും. ആകാശം അടച്ചുകളവാൻ അധികാരം ഏലീയാവിനുയായിരുന്നു 1 രാജാക്കന്മാർ 17:1 ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു. വെള്ളത്തെ രക്തമാക്കുവാനും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം മോശെക് ആയിരുന്നു പുറപ്പാട്‌ 10-
അദ്ധ്യായം വീക്ഷിക്കുമ്പോൾ കാണുവാൻ കഴിയും.
മോശെയും ഏലീയാവ്‌ യേശുവിന്റെ രൂപാന്തിരികരണത്തിനു വെളിപ്പെട്ടതും ഒരു വസ്തുതയാണ്. മത്തായി 17:3 മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. മോശെയും ഏലീയാവ്‌ ഭാവിയിൽ മടങ്ങിവരുമെന്നു യെഹൂദ പാരമ്പര്യങ്ങൾ പ്രതീക്ഷിച്ചിരുന്നു.
(2) ഹാനോക്ക്, ഏലീയാവ്‌ എന്നീ രണ്ടു സാക്ഷികൾക്കും സാധ്യതയുണ്ട്. കാരണം , മരണം അനുഭവിക്കുന്നതിനുപുറമേ ദൈവം എടുത്ത വ്യകതികളാണ് ഉല്പത്തി 5:24 ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. 2 രാജാക്കന്മാർ 2:11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. എന്നാൽ ഹാനോക്ക്, ഏലീയാവ്‌ മരണവും, പുനരുത്ഥാനവും അനുഭവിച്ചറിയാൻ സാധ്യതയുണ്ട്. മോശെ ഇപ്പോൾ ഒരിക്കൽ മരണമടഞ്ഞതുപോലെ എബ്രായർ 9:27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ , രണ്ടു സാക്ഷികളിൽ ഒരാളായിരിക്കുന്നതിൽ നിന്നും മോശെ അയോഗ്യനാകുന്നു എന്നിരുന്നാലും, രണ്ടുപ്രാവശ്യം മരിച്ചുപോയ, അതായതു ലാസർ, താബീഥ, പള്ളിപ്രമാണിയായ യായീറൊസിന്റെ മകൾ … ഈ അടിസ്ഥാനത്തിൽ മോശെ നീക്കം ചെയ്യപ്പെടേണ്ട യാതൊരു കാരണവുമില്ല.
മോശെയുടെ കാലത്തു ഒരിക്കൽ മരണമടയുകയാണുണ്ടായത് അതിനാൽ, എബ്രായർ 9:27 മോശെ വൈരുദ്ധ്യമായിത്തീർന്ന രണ്ടു സാക്ഷികളിൽ ഒരാളായിരിക്കുക സാധ്യമല്ല. ഹാനോക്ക്,ഏലീയാവ്‌ എന്നിവരെ ദൈവം മരണം കൂടാതെ എടുത്തത് പ്രത്യേക
ഉദ്ദേശത്തിനായി എന്നത് ചിന്തിച്ചാൽ അത് അർത്ഥമാക്കും. എലീയാവും ഹാനോക്കും ഒരാളുതന്നെ എന്നു
വാദിക്കുന്നവരും ഉണ്ടു അവർ ചൂണ്ടികാണിക്കുന്ന രണ്ട് കാര്യങ്ങൾ ആണ്‌ (1) ഏലീയാവിനെ കുറിച്ച് വേദപുസ്തകം തെളിച്ചു ഒന്നും പറയുന്നില്ല (2) ഉല്പത്തി 5:24
ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. എബ്രായർ 11:5 വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. ഈ വാക്യങ്ങൾ അർത്ഥമാക്കുന്നത് കാണാതെയായി എന്നു മാത്രം ആണ്. ദൈവിക ആഴങ്ങളെ ഗ്രഹിച്ചുകൊണ്ട് അവന്റെ വരവെങ്കിൽ ഒരുങ്ങാം…

– ജിനേഷ് കെ., ദോഹ

-ADVERTISEMENT-

-ADVERTISEMENT-

You might also like