എക്സൽ വി. ബി. എസ് 2018 മാസ്റ്റേഴ്സ് ട്രെയിനിംഗ് അനുഗ്രഹീതമായി സമാപിച്ചു

തിരുവല്ല: ഇന്ത്യയിലെ പ്രമുഖ വി. ബി. എസ് പ്രവർത്തനമായ എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ട്രെയിനിംഗ് തിരുവല്ല ശാന്തിനിലയത്തിൽ വച്ച് അനുഗ്രഹീതമായി സമാപിച്ചു. പാസ്റ്റർ ഫിന്നി ജേക്കബ് മാവേലിക്കര ഉദ്ഘാടനം ചെയ്ത ട്രെയിനിംഗിൽ 100-ഓളം പേർ പങ്കെടുത്തു.
പാസ്റ്ററുമാരായ തോമസ് എം പുള്ളിവേലിൽ, രാജു പൂവക്കാല, ബെൻ ജേക്കബ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി.
എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നേതൃത്യം നൽകി. ബാബു തോമസ് അങ്കമാലി, ഷിബു കെ ജോൺ, ജോബി കെ. സി., എന്നിവർ ക്ലാസ്സുകൾ എടുക്കുകയും ഗ്ലാഡ്‌സൺ ജെയിംസ്, ബെൻസൻ വർഗ്ഗീസ് തോട്ടഭാഗം, സ്റ്റാൻലി റാന്നി എന്നിവർ ഗാന പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
ഡെന്നി ജോൺ, ബ്ലസൻ പി. ജോൺ, കിരൺ കുമാർ, സുമേഷ് സുകുമാരൻ, ഷാജോ സി. എബ്രഹാം, അഖിലവ് എബ്രഹാം, ജോൺസൻ ഇടയാറന്മുള, പാസ്റ്റർ ജെയിംസ്, ജോൺ ജോസഫ്, ജസ്റ്റിൻ പുനലൂർ എന്നിവർ മറ്റു സെക്ഷനുകൾ കൈക്കാര്യം ചെയ്തു.
പി. വൈ. പി. എ വൈസ്സ് പ്രസിഡന്റ് ഷിനോജ് കായംകുളം, ബിന്നി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

‘സെയ്ഫ് സോൺ’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി കുഞ്ഞുങ്ങൾക്ക് വളരെ ലളിതവും പ്രയോജനകരവുമായ രീതിയിലുള്ള അഭിനയ ഗാനങ്ങളും തികച്ചും കുഞ്ഞുങ്ങളെ ക്രിസ്തുവിൽ ഉറപ്പിക്കുന്ന പാഠഭാഗങ്ങളും, ആക്ടിവിറ്റീസ്, ഗെയിംസ്, ചെറു നാടകങ്ങൾ എന്നിവ ഇത്തവണയും വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like