എക്സൽ വി. ബി. എസിനൊപ്പം പി. വൈ. പി. എയും

തിരുവല്ല: ഇന്ത്യയിലെപ്രമുഖ വിബിഎസ് പ്രവർത്തനമായ എക്സൽ വിബിഎസിനൊപ്പം ഐ പി.സി യുടെ യുവജന സംഘടന പി.വൈ.പി.എ കൈകോർക്കുന്നു.
2018-ൽ സേഫ് സോൺ എന്ന ചിന്താവിഷയവുമായി
ക്രിസ്തു എന്ന യഥാർത്ഥ സുരക്ഷിത സ്ഥാനത്തെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താൻ എക്സൽ വി ബി എസിനൊപ്പം പി.വൈ.പി.എയും ഒത്തുചേരുകയാണ്.
തിരുവല്ല ശാന്തിനിലയത്തിൽ നടന്ന മാസ്‌റ്റേഴ്സ് ട്രയിനിംഗിൽ പി.വൈ.പി.എ വൈസ്സ് പ്രസിഡന്റ് ഷിനോജ് കായംകുളം ഈ കാര്യം തന്റെ ആശംസ സന്ദേശത്തിൽ അറിയിച്ചു. കുഞ്ഞുങ്ങളുടേയും യുവജന പ്രവർത്തനങ്ങളിൽ മുന്നിൽ അതികായരായ എക്സൽ മിനിസ്ട്രീസിന് എല്ലാ പിന്തുണയും പി.വൈ.പി.എ പ്രസിഡന്റ് സുധി കല്ലുങ്കൽ അറിയിച്ചിട്ടുണ്ട്.
ഈ അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിൽ പി.വൈ.പി.എ യുമായി ചേർന്ന് 3000-ൽ അധികം എക്സൽ വി ബി എസ്സുകളും ടീൻ ക്യാമ്പുകളും നടക്കും.
വിബിഎസ്സ് ബുക്കിംഗിനായി വിളിക്കുക.
9495834994, 9496325026

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.