കുവൈറ്റ് പാസ്റ്റേഴ്സ് ഫാമിലി ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

18/02/2018 ഞായർ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.45 വരെ മംഗഫ് AG ഹാളിൽ കുവൈറ്റ് പാസ് റ്റേഴ്സ് ഫാമിലി ഫെല്ലോഷിപ് കൂട്ടായ്മ യോഗം നടന്നു.
പാസ്റ്റർ എം. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സജി എബ്രഹാം മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ശാമുവേൽ കുട്ടി ദൈവവചന സന്ദേശം നൽകി. പാസ്റ്റർ പി. എസ്. പ്രിൻസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ജോസ് തോമസ് പ്രാർത്ഥിച്ച് യോഗം അവസാനിപ്പിച്ചു. പാസ്റ്റർ പി. എസ്. പ്രിൻസ്, ബിജു ജോയി തുടങ്ങിയവർ നേതൃത്വം നൽകി.

post watermark60x60

പുതിയ കോർഡിനേറ്ററുമാരായി
പാസ്റ്ററുമാരായ ജോസഫ് മാത്യു, ബിനു പി. ജോർജ്ജ്, ജോസ് ഫിലിപ്പ്, പ്രഭാ റ്റി. തങ്കച്ചൻ തുടങ്ങിയവരെ
തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like