അനാഥാലയ സന്ദർശനവും ജീവകാരുണ്യ പ്രവർത്തനവും നടന്നു

ബ്ലസൻ ചെറുവക്കൽ

നൈജീരിയ: ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേതൃത്വത്തിൽ അനാഥാലയ സന്ദർശനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടന്നു. സുർലരെ ‘ഹാർട്ട് ഓഫ് ഗോൾഡ് ‘ എന്ന അംഗവൈകല്യമുള്ള കുട്ടികളെ ഏറ്റെടുത്ത് വളർത്തുന്ന സ്ഥാപനവും, അനാഥരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനവും സന്ദർശിക്കുകയും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിതരണം ചെയ്യുകയും 10 ശൗചാലയം നിർമ്മിച്ചു നൽകുകയും ചെയ്തു. ഭിക്ഷാടന നിരോധിത സംസ്ഥാനമായ ഇവിടെ അനാഥരാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ ലാഗോസ് സ്‌റ്റേറ്റ് ഗവൺമെന്റ് ആരംഭിച്ച സ്ഥാപനമാണ് ഇക്കറോഡു റീഹാബിലിറ്റേഷൻ സെൻറർ. ഇതു വരെ പതിനായിരത്തിലധികം അനാഥരെ ചികിൽസയിലൂടെയും മറ്റും പുതുമനുഷ്യരാക്കി സമൂഹത്തിലേക്ക് വിടുകയും നിലവിൽ 2000ത്തിലധികം ആളുകളെ ഇവിടെ പാർപ്പിക്കുകയും ചെയ്തിരിക്കുന്നു. നൈജീരിയയിലുള്ള ഒരു കൂട്ടം മലയാളികൾ ചേർന്ന് നടത്തുന്ന ആത്മീക കൂട്ടായ്മയാണ് ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ. വിവിധ ആത്മീക പ്രവർത്തനങ്ങൾക്കൊപ്പം നിരവധി സാമൂഹിക പ്രവർത്തനങ്ങളും കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സന്തോഷ് ഏബ്രഹാം, ജോജി ജോർജ്ജ്, ഷെറി മാത്യു എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.