ഐ. പി. സി. മംഗലാപുരം കോസ്റ്റൽ സെന്റർ രൂപീകരിച്ചു

മംഗലാപുരം: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ മംഗലാപുരം കോസ്‌റ്റൽ സെന്റർ നിലവിൽ വന്നു. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി. ഡി തോമസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, സീനിയർ മിനിസ്റ്റർ പാസ്റ്റർ പോൾ വർക്കി എന്നിവരുടെ സാന്നിധ്യത്തിൽ പാസ്റ്റർ. ഷാജി ജോസഫ് സെന്റർ മിനിസ്റ്റർ ആയി ചുമതയേറ്റു. പാസ്റ്റർ ടി. ‌‍ഡി തോമസ് സെന്റർ പ്രവർത്തനങ്ങൾ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് പാസ്റ്റർ. ജി. ജോയ്, സെക്രട്ടറി. പാസ്റ്റർ ലാൻസൺ പി മത്തായി, ജോയിന്റ്. സെക്രട്ടറി. ബ്രദർ. സിബി കെ. എം, ട്രഷരാർ. ബ്രദർ. കെ. എ മാത്യു തുടങ്ങിയവർ സെന്ററിന്റെ വിവിധ സ്ഥാനങ്ങൾ ഏറ്റെടുത്തു. സെന്റർ പി വൈ പി എ പ്രസിഡൻറായി ഇവാ. ലിജോ പാപ്പൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ. സീബ മാത്യു, സെക്രട്ടറി ബ്രദർ. ഡാനി, ജോയിന്റ് സെക്രട്ടറി ബ്രദർ. റിവിൻ, ട്രഷരാർ. Sis. നിഷ സിബി എന്നിവരെയും തെരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like