മെഗാ ബൈബിൾ ക്വിസ്

ബാംഗ്ലൂർ: പി വൈ പി എ ബെഥേൽ, ടി. ദാസരഹള്ളി സഭയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തപ്പെടുന്നു. 2018 ഫെബ്രുവരി 18 ന് ഉച്ച കഴിഞ്ഞ് 3:30 മുതൽ ഐ. പി. സി. ബെഥേൽ, ടി. ദാസരഹള്ളി സഭയിൽ വച്ച് ആരംഭിക്കും. ഉൽപ്പത്തി മുതൽ 2 ശമുവേൽ വരെയും മത്തായി മുതൽ എഫേസ്യർ വരെയും ഉള്ള പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. സഭാ തലത്തിൽ നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായ ആദ്യ 14 സ്ഥാനക്കാരെ ഉൾപ്പെടുത്തി 7 ടീം ആണ് പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷയിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ്സിൽ വൈവിദ്യമേറിയ റൗണ്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 1, 2, 3 സ്ഥാനങ്ങൾ കൈവരിക്കുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. പാസ്റ്റർ സജി വര്ഗീസ് സഹോദരന്മാരായ ബിജോയ് സാമുവേൽ, സിനു ജോൺ, ലിബിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.