ചേർത്തലയിൽ വെള്ള കടൽ ആയി മാലാഖമാർ

സമരച്ചൂടിൽ ചേർത്തല; സ്തംഭിച്ച് ആശുപത്രികൾ-പിന്തുണയുമായി ആയിരങ്ങൾ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് നഴ്സുമാരുടെ പണിമുടക്ക് . ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ സഹകരണ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക് . പണിമുടക്കുന്ന നഴ്സുമാർ ചേർത്തല കെ വി എം ആശുപത്രിക്കു മുന്നിൽ സംഘടിച്ച് സമരം തുടരുകയാണ്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കി ദേശീയപാതയോരത്തെ കെ വി എം ആശുപത്രിക്കു മുന്നിൽ സംഘടിച്ചിരിക്കുന്നത്. ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ കെ വി എം ആശുപത്രിയിൽ നിന്നു പുറത്താക്കിയ മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് യുഎൻഎ.

നഴ്സുമാരുടെ പണിമുടക്ക് സംസ്ഥാനത്തെ ഏറിയ പങ്ക് സ്വകാര്യ സഹകരണ ആശുപത്രികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു.ഒ പി പ്രവർത്തനം പൂർണമായും തടസപ്പെട്ടു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലടക്കം ശസ്ത്രക്രിയകൾ മുടങ്ങി. പണിമുടക്കുന്ന നഴ്സുമാർക്ക് പിന്തുണയുമായി കെ എസ് യു ,എ ഐ വൈഫ് സംഘടനകളും സമരവേദിയിലെത്തി. സമരത്തെ തുടർന്ന് ചേർത്തല ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like