എഫ് റ്റി എസ് അലൂമ്‌നി അസോസിയേഷൻ ഫാമിലി മീറ്റ് നടന്നു

മണക്കാല: ഫെയ്‌ത് തിയോളജിക്കൽ സെമിനാരി അലൂമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള പൂർവ വിദ്യാർഥികളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തിയുള്ള സമ്മേളനം ഇന്ന് കൊട്ടാരക്കര ടൗണ് ശാരോൻ ചർച്ചിൽ വച്ചു നടന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കർത്തൃദാസന്മാർ അനുഭവങ്ങൾ പങ്കുവച്ചു. പ്രസിഡന്റ് പാസ്റ്റർ കെ എ ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം സ്വാഗതം ആശംസിച്ചു. സ്ഥാപക പ്രസിഡന്റ് ഡോ. ടി ജി കോശി മുഖ്യ സന്ദേശം നൽകി. ഏരിയ കോർഡിനേറ്റർ പാസ്റ്റർ റ്റി അലക്‌സ്മോൻ കൃതജ്ഞത അറിയിച്ചു. സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ ജോർജ്, പാസ്റ്റർ പ്രിൻസ് കോശി തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like