TPM കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 15 മുതൽ 18 വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ നടക്കും.
ദിവസവും വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7ന് ബൈബിൾ ക്ലാസ്,9:30ന് പൊതുയോഗം,വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3ന് യുവജന സമ്മേളനവും നടക്കും.
ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ സെന്റർ പാസ്റ്റർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ ജലസ്നാന ശുശ്രൂഷയും തുടർന്ന് 9ന് കോഴിക്കോട് സെന്ററിലെ 28 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും. കോഴിക്കോട് സെന്റർ പാസ്റ്ററും അസിസ്റ്റന്റ് സെന്റർ പാസ്റ്ററും കൺവൻഷന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
റ്റിപിഎം സെന്റർ ഫെയ്ത്ത് ഹോം.
വയനാട് റോഡ്, കോഴിക്കോട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading