ലേഖനം: യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? | കൊച്ചുമോൻ അന്താര്യത്

പ്രശ്നങ്ങൾ പേമാരി പോലെ മനുഷ്യനെ പിൻതുടരുന്നു. ഒന്ന് മാറിയ ആശ്വാസത്തിൽ ഇരിക്കുന്പോൾ മറ്റൊന്നായി, കുരുങ്ങുതോറും അഴിയുകയും അഴിയുംതോറും കുഴുങ്ങുകയും ചെയ്യു്പോൾ , ഏറി ചട്ടിയിൽ നിന്നും വറചട്ടിയിലേക്കു എന്ന പോലെ മനുഷ്യ ജീവിതം അകപെടുമ്പോൾ , ജീവിതം അവസാനിച്ചു എന്ന് തോന്നുന്നസാഹചര്യത്തിൽ നാം ദൈവത്തിങ്കലേക്കു തിരിയൂ.. യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ ? (ഉല്പത്തി 18:14). അബ്രഹാമിന് 99 വയസ്, സാറയും പ്രായം ചെന്നിന്നിരിക്കുന്നു . ഒരു തലമുറ എന്ന എല്ലാ പ്രതീക്ഷകളുംഅവസാനിച്ചിരിക്കുന്നു . ശരീരം ബലഹീനം ആയിരിക്കുന്നു. വൈദ്യ ശാസ്ത്രം കൈവിട്ടിരിക്കുന്നു. ഇനിയുംപ്രതീക്ഷക്കു വകയില്ല എന്ന് മനുഷ്യൻ ചിന്തിക്കുന്പോൾ, പ്രതീക്ഷ തരുന്ന, പുതു ബലം തരുന്ന, നവ ജീവൻനൽകുന്ന സർവ ശക്തനിൽ ആശ്രയിച്ചാൻ മരുഷന്റെ കണക്കു കൂട്ടലുകൾ തകിടം മറിച്ചു കൊണ്ട് ദൈവ ശക്തി വെളിപ്പെടും നിച്ഛയം.

നീതിമാന്റെ അനർത്ഥങ്ങൾ അസ്നഗ്യം ആണ് , എന്നാൽ ദൈവം അവനെ വിടുവിക്കും. ദൈവം ഒരുവനിൽ ഒരുവാഗ്‌ദത്തം ചെയ്തിട്ടുണ്ടെഗിൽ അത് നിവിർത്തിപ്പാനും അവൻ ശക്തനാണ്. അസാധ്യങ്ങളെ സാധ്യം ആക്കുന്നവനാണ്നമ്മുടെ കർത്താവ് . നമ്മുടെ പിതാക്കൻ മാർ ആഴിയെ നോക്കാതെ ആഴത്തെ നോക്കാതെ വിശ്വാസത്താൽ കാൽചുവടുകൾ വച്ചപ്പോൾ അവരുടെ മുൻപിൽ അസാധ്യങ്ങൾ വഴിമാറി. സുവിശേഷം അറിയാത്ത ഭാരതത്തിന്റെ മണ്ണിൽസുവിശേഷം വിശ്ശ്വസത്താൽ വിതച്ചപ്പോൾ നൂറു മേനി കൊയ്യാൽ അവർക്കു സാധിച്ചു. ദേശത്തു ദൈവ നാമംഉയർന്നു, മാന്യത ഇല്ലാത്ത സ്ഥാനത്തു മാന്യത ലഭിച്ചു. അർഹിക്കാത്ത നന്മകൾ നൽകി ദൈവം തന്റെ പിൽതലമുറയെ പോലും അനുഗ്രഹിച്ചു .

അസാധ്യങ്ങളെ കണ്ടു ഭയക്കുക അല്ല ഒരു ഭക്തൻ ചെയ്യണ്ടത്, വിശ്വാസത്താൽ വഴി മാറി പോകാൻ പ്രക്യപിക്കുകഅത്ര ചെയ്‌യേണ്ടത് . നാളെ എന്റെ ഭാവി എന്തായി തീരും, എന്റെ തലമുറയുടെ ഭാവി , കുടുംബ ജീവിതത്തിലെപ്രശ്നങ്ങൾ, ജോലി ഭാരങ്ങൾ , ആരോഗ്യ പ്രശ്നങ്ങൾ , മക്കളുടെ വിദ്യാഭാസം എന്നിവ ചൊല്ലി ആകുല പെടുന്ന സഹോദര , നീ ദൈവത്തിൽ ആശ്രയിപ്പിൽ , അവനാൽ കഴിയാത്ത ഒരു കാര്യവും ഇല്ല. ഇന്നലത്തെ ഭയത്തെയും, ഇന്നത്തെആശങ്കയെയും , നാളത്തെ ആകുലതകളും അവൻ മാറ്റി തരും. ക്രിസ്തുവിൽ പൂർണ്ണ സ്വാതന്ദ്ര്യം ഉണ്ട്. നാം അടിമനുകത്തിൽ ജീവിക്കണ്ടവർ അല്ല . അനാർദ്ദത്തെ വഴി മാറ്റാൻ കർത്താവ് ശക്തൻ ആണ് .

തിര അടങ്ങിയിട്ടു കടലിൽ ഇറങ്ങാൻ പറ്റത്തില്ല , തിരയെ പേടിച്ചു നിൽക്കുന്നവൻ ഭീരു ആണ്. പ്രശ്നങ്ങൾ എല്ലാംതീർന്നിട്ട് ഒന്ന് ചെയ്യാൻ സാദിക്കതില്ല . വിശ്വാസത്താൽ കാൽ ചുവടുകൾ മുൻപോട്ടു വയ്ക്കാം. പ്രശ്നങ്ങൾക്ക്നീക്കുപോക്ക് തരുന്നവനാണ് നമ്മുടെ കർത്താവ് . അവൻ നമ്മെ ഒരുനാളും വഴിയിൽ ഉപേഷിക്കതില്ല. യുവതലമുറയിൽ പലരും ചെറിയ പ്രശ്നങ്ങൾ പോലും തരണം ചെയ്യാൻ സാധിക്കാതെ ആത്മഹത്യ ചൈയുപ്പോൾ, പ്രശ്നത്തിൽ നിന്നും ഒളി ചോടുമ്പോൾ അവരുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ അടിത്തറ പാകാൻ നാംകടപ്പെട്ടവർ ആണ്. ഭൂമിയിൽ ദൈവം നൽകിയ ഈ ജീവിതം ആത്മഹത്യാ ചെയ്യാനോ, പിന്മാറി പോകണോ, പ്രശ്നത്തിൽ പതറി പോകണോ അല്ല, പിന്നയോ നിത്യത എന്ന ലക്കിലേക്കു ഓടുവാനുള്ളതാണ്, അതിനു എതിരായിനിൽക്കുന്ന തടസത്തെ നോക്കി പറയാം “യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഇല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.