TPM കൊട്ടാരക്കര കൺവൻഷന് അനുഗ്രഹസമാപ്തി

കൊട്ടാരക്കര: അഞ്ചു ദിവസം നീണ്ടുനിന്ന കൊട്ടാരക്കര സർവ്വദേശിക കൺവൻഷൻ സമാപിച്ചു. ഈ ലോകത്തിൽ ഉള്ള സ്നേഹിതർ നമ്മളോട് ഒപ്പം എന്നും ഉണ്ടാക്കില്ല. എന്നാൽ നമ്മളുടെ ദൈവം എല്ലാകാലവും നമ്മളോടൊപ്പം ഉണ്ട്. എന്നാൽ അവന്റെ കല്പനകളെ മറന്നുകളയെരുതേ എന്ന് റ്റിപിഎം ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ പ്രസ്‌താവിച്ചു.
ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സങ്കീർത്തനം 50:5 ആദരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
”യാഗം കഴിച്ച് എന്നോട് നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ”
ദൈവം നമ്മളോടൊപ്പം ഉള്ളത് നമ്മളുടെ സൗഭാഗ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ബൈബിൾ ക്ലാസ്,പൊതുയോഗം,കാത്തിരിപ്പ് യോഗം,യുവജന സമ്മേളനം,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരുന്നു.

 ഫെബ്രുവരി 7 മുതൽ 11 വരെ നടന്ന കൺവൻഷനിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർ പി.ജോൺസൻ (കോയമ്പത്തൂർ സെന്റർ പാസ്റ്റർ),പാസ്റ്റർ എം. റ്റി തോമസ്(അടയാർ സെന്റർ പാസ്റ്റർ), അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം,ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു എന്നിവരും പകൽ നടന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ വി. വിക്ടർ മോഹൻ(പാളയംകോട്ട സെന്റർ പാസ്റ്റർ), പാസ്റ്റർ എൻ.എസ് ആശിർവാദം(നാസറത്ത്‌ സെന്റർ പാസ്റ്റർ), പാസ്റ്റർ തോമസ് വൈദ്യൻ (എറണാകുളം സെന്റർ പാസ്റ്റർ) എന്നിവരും പ്രസംഗിച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ സാംകുട്ടി (ആലുവ) നേതൃത്വം നൽകി. ഞായറാഴ്ച 9ന് കൊട്ടാരക്കര,പുനലൂർ സെന്ററുകളിലെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടന്നു. സമാപനദിനം വൈകിട്ട് നടന്ന രോഗശാന്തി ശുശ്രൂഷയിൽ നാഗ്പൂര്‍ സെന്റർ പാസ്റ്റർ ബി. ശ്യാം സുന്ദർ പ്രസംഗിച്ചു. ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ രോഗശാന്തി ശുശ്രൂഷക്ക്‌ നേതൃത്വം നൽകി. രോഗസൗഖൃം ലഭിച്ചവർ അനുഭവസാക്ഷ്യം പ്രസ്‌താവിച്ചു.

വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും അനേക ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. ഈ വർഷത്തെ കൊട്ടാരക്കര കൺവൻഷനിൽ 113 പേർ ജലസ്നാനമേറ്റു. 12ന് രാവിലെ നടന്ന യോഗത്തിൽ 10 സഹോദരൻന്മാരെയും 26 സഹോദരിമാരെയും സുവിശേഷവേലക്കായി വേർതിരിച്ചു.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ.ജെ മാത്തുക്കുട്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.