ദൈവജനം വിശുദ്ധ ജീവിതത്തിൽ മുന്നേറണം: പാസ്റ്റർ എബ്രഹാം മാത്യു

കൊട്ടാരക്കര: ക്രിസ്തുവിന്റെ വീണ്ടും വരവ് ആസന്നമായ ഈ കാലഘട്ടത്തിൽ ദൈവമക്കൾ വിശുദ്ധിയോടു കൂടെ മുന്നേറണമെന്നു എന്ന് റ്റിപിഎം ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പറഞ്ഞു.
ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ നാലാം ദിന രാത്രി യോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. ഉല്പത്തി 49:3 ആദരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു നമ്മൾക്ക് വേണ്ടി ക്രൂശിതനായി മൂന്നാം നാൾ ഉയർത്തഴുന്നേറ്റ് ഇന്നും പിതാവിനോട് നമ്മൾക്കായി പക്ഷവാദം ചെയ്യുന്നു. അതിനാൽ ഈ ലോകത്തിൽ നാം ആയിരിക്കുമ്പോൾ ക്രിസ്തുവിന്റെ സാക്ഷിയായിരിക്കണം എന്നും നമ്മളുടെ ഒരേയൊരു ലക്ഷ്യം കർത്താവിന്റെ വീണ്ടും വരവിൽ കാണപ്പെടുക എന്നുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.
പകൽ നടന്ന യോഗത്തിൽ എറണാകുളം സെന്റർ പാസ്റ്റർ തോമസ് വൈദ്യൻ പ്രസംഗിച്ചു. വൈകിട്ട് നടന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ സാംകുട്ടി (ആലുവ) നേതൃത്വം നൽകി.
ഇന്ന് രാവിലെ 9ന് സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് രോഗശാന്തി ശുശ്രൂഷയോട് കൂടെ കൊട്ടാരക്കര സർവ്വദേശീയ കൺവൻഷൻ സമാപിക്കും.

കൺവൻഷനിൽ ഇന്ന്:

7:00- ബൈബിൾ ക്ലാസ്
9:00- സംയുക്ത വിശുദ്ധ സഭായോഗം
5:45- രോഗശാന്തി ശുശ്രൂഷ.

-ADVERTISEMENT-

-ADVERTISEMENT-

You might also like