123-ാമത് മാരാമൺ കണ്‍വന്‍ഷന് നാളെ തുടക്കമാകും

കോഴഞ്ചേരി :ഏഷ്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണപ്പുറത്ത് നടക്കും. 11ന് ഉച്ചക്ക് 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്ത പ്രാരംഭ ആരാധനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.

12 മുതല്‍ 17വരെ രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനും വൈകീട്ട് 6.30നും പൊതുയോഗങ്ങള്‍ നടക്കും. പുറമേ രാവിലെ ഏഴര മുതല്‍ എട്ടരവരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമുള്ള ബൈബിള്‍ ക്ലാസും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും. ഇത്തവണ ബിഷപപ് പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്‌ലോറിഡ) റവ. ഡോ. സോറിറ്റ നബാബന്‍ (ഇന്തോനേഷ്യ), റവ.ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ. ആര്‍. രാജ്കുമാര്‍ (ദല്‍ഹി), റവ. ഡോ. വിനോദ് വിക്ടര്‍ (തിരുവനന്തപുരം) എന്നിവരാണ് മുഖ്യ പ്രസംഗകര്‍.
14 ന് രാവിലെ 10ന് എക്യൂമിനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചക്ക് 2ന് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവത്കരണ സമ്മേളനം നടക്കും. ബുധനാഴ്ച വൈകീട്ട് നാലിന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക കൂട്ടായ്മയും നടക്കും. 15ന് സന്നദ്ധ സുവിശേഷ സംഘത്തിന്റെയും 16ന് ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങള്‍. നടക്കും.

മര്‍ത്തോമ്മ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ സംഘമാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. 123-ാമത് കണ്‍വെന്‍ഷനാണ് ഇത്തവണ നടക്കുന്നത്. പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

post watermark60x60

ഗായക സംഘത്തിന്റെ പരിശീലനവും നടന്നുവരികയാണ്. ദേശത്തിന്റെ മൂല്യബോധത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കുന്നതിന് ഇടയാക്കിയ മരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നും നാടിന്റെ അഭിമാനമാണ്. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്തയും സംഘം പ്രസിഡന്റ് യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

പ്രസംഗ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം കൊറ്റനാട് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like