പരീക്ഷ ഒരുക്ക സെമിനാർ നടത്തി

ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ , സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്കായി ക്ലബ് ഹാളിൽ വച്ച് പരീക്ഷ ഒരുക്ക സെമിനാർ നടത്തി . ഐ.സി.സി. പ്രസിഡന്റ് മുരളീധരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. “പരീക്ഷക്ക് എങ്ങനെ ശാസ്ത്രീയമായി തയാറെടുക്കാം” എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസ്സെടുത്തു . എത്ര സമയം പഠിച്ചു എന്നതല്ല, എങ്ങനെ പഠിച്ചു എന്നതാണ് വിജയം നിർണയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥികളുടെ പഠന രീതികളെപ്പറ്റി ഡഗ്ലസ് വിശദികരിച്ചു . ”മാത്സ് പഠനം എളുപ്പമാക്കാൻ” എന്ന വിഷയത്തിൽ സി.ബി.എസ്.ഇ ബോർഡ് മാത്സ് ഇവാല്യൂവേറ്റർ ആയിരുന്ന സജി മാനുവൽ ക്ലാസ് എടുത്തു. സാധാരണ വിദ്യാർഥികൾ ഗണിത പരീക്ഷയിൽ വരുത്തുന്ന തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറുകണക്കിന് വിദ്യാർഥികളും മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു. പ്രേമസ് പോൾ , സ്റ്റാൻലി, ബിജു, റെജി, ബിജു വർഗീസ്, ഫാറൂഖ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.