ദൈവം എന്നും നമ്മളോടൊപ്പം ഉണ്ട്, എന്നാൽ നാം അവന്റെ കല്പനകളെ മറന്നുകളയരുതേ: പാ. എൻ. സ്റ്റീഫൻ

കൊട്ടാരക്കര: ഈ ലോകത്തിൽ ഉള്ള സ്നേഹിതർ നമ്മളോട് ഒപ്പം എന്നും ഉണ്ടാക്കില്ല. എന്നാൽ സത്യ ദൈവം നമ്മളോടൊപ്പം എല്ലാകാലവും ഉണ്ട്. എന്നാൽ അവന്റെ കല്പനകളെ മറന്നുകളയെരുതേ എന്ന് റ്റിപിഎം ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ പ്രസ്‌താവിച്ചു.
ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സങ്കീർത്തനം 50:5 ആദരമാക്കി പ്രസംഗിക്കുകയായിരുന്നു.
”യാഗം കഴിച്ച് എന്നോട് നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ”
ദൈവം നമ്മളോടൊപ്പം ഉള്ളത് നമ്മളുടെ സൗഭാഗ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.
വൈകിട്ട് നടന്ന രോഗശാന്തി ശുശ്രൂഷയിൽ നാഗ്പൂര്‍ സെന്റർ പാസ്റ്റർ ബി.ശ്യാം സുന്ദർ പ്രസംഗിച്ചു. ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ രോഗശാന്തി ശുശ്രൂഷക്ക്‌ നേതൃത്വം നൽകി.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും അനേക ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ.ജെ മാത്തുക്കുട്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like