ലേഖനം: നരഭോജികളുടെ ലോജിക് | ജെറ്റ്സൻ സണ്ണി

അവരുടെ പക്ഷം ചിന്തിച്ചാൽ, മനുഷ്യന്റെ മാംസമാണ് ഏറ്റവും ശുദ്ധവും സ്വാദിഷ്ട്ടവുമായ മാംസമത്രെ. ഇന്നും പല രാജ്യങ്ങളിലും അതൊരു ഡെലികസി ആണ് താനും. പിന്നെ കൊല്ലുന്നതാരെയെന്നതാണ് പ്രധാനം.

അവരുടെ ഗോത്രത്തിലെയാരെയും അവർ കൊന്ന് തിന്നാറില്ല. അവരുടെ ഗോത്രത്തിനു പുറത്തുള്ളവരെ മനുഷ്യരായി പോലുമവർ കാണാറില്ല. അങ്ങനെയുള്ളപ്പോൾ അവരെ കൊന്നു തിന്നുന്നതിൽ പശ്ചാതാപമെന്തിന്.?

നാമവരെ എന്തിന് നികൃഷ്ട്ട മനോഭാവത്തോടെ നോക്കി കാണുന്നു.? അവരുടെ ലോജിക്കു തന്നെയല്ലേ ഇന്നിന്റെ സമൂഹം പിന്തുടരുന്നത്?? ഒരു ഭാരതീയന് പാകിസ്ഥാനി മരിച്ചാൽ എന്ത്.? ഒരു മലയാളിക്ക് തമിഴൻ മരിച്ചാലെന്ത്.? ഒരു ക്രിസ്തിയാനിക്ക് ഹൈന്ദവനു എന്തായാലെന്ത്.? ഒരു പെന്തക്കോസ്തുകാരന് ബ്രദറൻ സമൂഹത്തിനെന്തായാലെന്ത്? നമ്മുടെ കുടുംബത്തിന്, സഭയ്ക്ക്, കൂട്ടത്തിനു പുറത്തായി ആർക്ക് എന്ത് ഭവിച്ചാലും നമ്മുടെ മനോഭാവം എങ്ങിനെ?

സെക്ടുകളായി തരം തിരിക്കുന്നതിൽ ഓർഗനൈസേഷണൽ അടിസ്ഥാനത്തിൽ ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും ആ വേർതിരിവ് മനസ്സിന്റെ ഭിത്തിയിൽ വരച്ചു ചേർക്കുന്നത് ദൈവീകമല്ല. ന്യായങ്ങൾ പലതുമുണ്ടായേക്കാം പക്ഷെ ജാതി-വർണ്ണ-സ്വഭാവ വിവേചനമില്ലാതെ സകല മനുഷ്യ ജീവനുകളുമൊന്നായി കണ്ടു കൊണ്ടാണ് കുരിശിൽ കണ്ണടച്ചത് നമ്മുടെ പിതാവ്, നമ്മുടെ നേതാവ്. നമ്മുടെ പ്രസ്ഥാനത്തിന്റെ, നമ്മുടെ വീടിന്റെ, നമ്മുടെ രാജ്യത്തിന്റെ, ഉലകത്തിന്റെ നായകൻ. ആ ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ ബാധ്യസ്ഥരായ നമ്മുടെ ഹൃദയത്തിന്റെ അറകളിൽ വിവേചനമെന്നത് മനുഷ്യനെ മാറ്റി നിറുത്തുവാനെന്ന അർത്ഥത്തിലാണ്‌ പതിഞ്ഞതെങ്കിൽ നാം അവനുള്ളവരാവില്ല.

വിവേചനം, അത് ഉപദേശങ്ങളെ ഹൃദയത്തിൽ സംഗ്രഹിക്കുന്നതിനു മുൻപ് ആയിക്കൊള്ളട്ടെ പ്രതുത ദൈവത്തിന്റെ ആത്മാവ് ജാതിമതഭേദമെന്യേ കുടികൊള്ളുന്ന ഏതൊരു ജീവനെയും മാറ്റി നിർത്തുവാനായുപകരിക്കരുത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.