സ്വയത്തെ വെടിഞ്ഞ് യേശുവിനെ അധികമായി സ്നേഹിക്കണം: പാ. വീ. ഓ. വർഗ്ഗീസ്

ഫരീദാബാദ്: ദൈവത്തെ നമ്മിൽ നിന്ന് അകറ്റുന്നത് നമ്മിൽ ഉൾത്തിരിയുന്ന സ്വയം അഥവാ ഞാൻ എന്ന ഭാവമാണ്. ഇത് നമ്മിൽ നിന്നും യഥാർത്ഥമായി മാറണം, എങ്കിൽ മാത്രമെ ദൈവപ്രവർത്തി നമ്മിൽ വെളിപ്പെടുകയുളളുവെന്ന് പാ. വീ. ഓ. വർഗ്ഗീസ്. ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ ഹരീയാന റീജിയന്റെ നേതൃത്വത്തിൽ ഫരീദാബാദിൽ നടക്കുന്ന 17മത് വാർഷിക കൺവൻഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇത്തരം മാറ്റങ്ങൾ ക്രിസ്തുവിലുളള സ്നേഹം നമ്മിൽ അധികമായി വർദ്ധിക്കുവാനിടയാക്കുമെന്നും അദ്ദേഹം ഉത്ബോധപ്പിച്ചു. നമ്മളുടെ ഭൌതീകത്തെക്കാൾ, പദവികളെക്കാൾ ഉപരിയായി നശിച്ചുപോകുന്ന ആത്മാക്കൾക്കായുളള എരിവ് നമ്മിൽ ഉണ്ടായിരിക്കണമെന്ന് ഉത്ഘാടനപ്രസംഗത്തിൽ HMI അസോ. ഡയറക്ടർ ഇവാ. ജോൺ പി. നൈനാൻ വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു. ഞായറാഴ്ച വരെ നടക്കുന്ന കൺവൻഷന് HMI കോർഡിനേറ്റർ പാ. ഏബ്രഹാം ദാനിയേൽ നേതൃത്വം നൽകുന്നു. പാ. ലാസർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാമിലി സെമിനാറും HMI യുവജന വിഭാഗം ഫരീദാബാദ് ഘടകത്തിന്റെ നേതൃത്വത്തിൽ താലന്ത്പരിശോധനയും ഇതിനോടനുബന്ധിച്ച് നടക്കും. കൺവൻഷനിൽ HMI ക്വയർ സംഗീത-ആരാധനകൾക്ക് നേതൃത്വം നൽകുന്നു. കൺവൻഷനോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുരയുടെ ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രത്യേക സ്റ്റാൾ പ്രവർത്തിച്ചു വരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.