കുമ്പനാട് വിഷയം; DYFI യുടെ പ്രതിഷേധ യോഗം എ. എൻ. ഷംസീർ ഉത്ഘാടനം ചെയ്തു

കുമ്പനാട്: കുമ്പനാട് ചർച്ച ഓഫ് ഗോഡ് സഭയുടെ പ്രവേശന കവാടം തകർക്കുകയും വളപ്പിൽ ബിജെപിയുടെ കൊടി നാട്ടുകയും ചെയ്തതിൽ പ്രതിഷേധിച്ചു കുമ്പനാട് ജംഗ്ഷനിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജന സദസ്സ് സംസ്ഥാന പ്രസിഡന്റ് എ.എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു.
നൂറു കണക്കിന് ജനങ്ങൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ. വി സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.യു ജനീഷ്കുമാർ, വീണ ജോർജ് എം എൽ എ, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ. ജെ തോമസ്, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗം ആർ.സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.