ഡോ. കെ. വി. പോൾ പിള്ളയുടെ സംസ്കാര ശുശ്രൂഷ ഇന്ന് തുഗളക്കബാദിൽ

സ്വന്തം ലേഖകൻ

 

post watermark60x60

ഡൽഹി: ആർഷഭാരതത്തിന്റെ ക്രിസ്താന്വേഷകൻ ഡോ. കെ. വി. പോൾ പിള്ളയുടെ സംസ്കാരശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക്‌ കത്രീഡൽ ചർച്ച്‌ ഓഫ്‌ റിഡംഷനിൽ ആരംഭിക്കുകയും അന്തിമ ശുശ്രൂഷ 2 മണിക്ക്‌ തുഗളക്കബാദിൽ ബത്തര ഹോസ്പിറ്റലിന് പുറകുവശത്തുള്ള സെന്റ്‌. തോമസ്‌ ക്രിസ്റ്റ്യൻ സെമിത്തേരിയിൽ വച്ച്‌ നടത്തപ്പെടുന്നതുമാണ്.

ഇന്ത്യൻ ഇൻലാൻഡ്‌ മിഷൻ പ്രസിഡന്റ്‌, ബൈബിൾ ചർച്ച്‌ ഓഫ്‌ ഇന്ത്യ അധ്യക്ഷൻ, കോഹൻ സെമിനാരി പ്രസിഡന്റ്‌, ഗ്രേസ്‌ ബൈബിൾ കോളേജ്‌ ഡയറക്ടർ, ബേഥേസ്ഥാ ചിൽഡ്രൻസ്‌ ഹോം സ്ഥാപകൻ, വിശ്വവിഖ്യാത പ്രഭാഷകൻ, തികഞ്ഞ മാതൃകാധ്യാപകൻ, അതുല്യ ക്രൈസ്തവ സംഘാടകൻ, നേതൃത്വസാരഥി, വാഗ്മി, വേദപണ്ഡിതൻ, ഗ്രന്ഥകർത്താവ്‌, സ്നേഹത്തിന്റെയും സൗമ്യതയുടെയും അപ്പസ്‌തോലൻ, ആയിരക്കണക്കിന് ക്രിസ്തു ശിഷ്യരേ വാർത്തെടുത്ത മഹത്‌ദർശനങ്ങളുടെ ആദർശഗുരു, 19 കൊച്ചുമക്കളുടെ വല്ല്യപ്പച്ചൻ, ശ്രീമതി ആനി പിള്ളയുടെ ഭർത്താവും, അജയ്‌ പിള്ള, സുജയ്‌ പിള്ള, വിജയ്‌ പിള്ള, ജയ്മ ജയ്സൺ, ജസിക എന്നിവരുടെ പിതാവുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like