മിഡിലീസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രീസ് യു. എ. ഇ. യില്‍ ക്രിസ്ത്യന്‍ ഗായകരെ തേടുന്നു

ദുബായ്: യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡിലീസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രീസ് യു. എ. ഇ. യിലുള്ള ക്രിസ്ത്യന്‍ ഗായകരെ കണ്ടെത്തുന്നതിനുവേണ്ടിയും അവരെ മുന്‍ നിരയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായും “പാട്ടിന്‍റെവഴി” എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ലൈവ് റിയാലിറ്റി ഷോ ക്രമീകരിച്ചിരിക്കുന്നു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കാവുന്ന ഈ റിയാലിറ്റി ഷോയില്‍ യു. എ. ഇ. യില്‍ ഉള്ളവര്‍ക്കാണ് അവസരം. ക്രിസ്ത്യന്‍ ഗാനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. മത്സരമല്ലെങ്കിലും, യു. എ. ഇ. യിലെഏറ്റവും നല്ല ക്രിസ്ത്യന്‍ ഗായകരാകാനുള്ള ഒരു വേദിയാകും ഇത്. ഇതിനായി പ്രേഷകര്‍ക്ക് തത്സമയം വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കുന്നു.
മാര്‍ച്ച് മാസം നടക്കുന്ന ഈ റിയാലിറ്റി ഷോയുടെ രജിസ്ട്രേഷന്‍ തുടരുന്നു, www.christianlive.in എന്ന വെബ്സൈറ്റില്‍ നിങ്ങള്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫെബ്രുവരി 10 ആണ് റജിസ്റ്റർ ചെയ്യേണ്ടുന്ന അവസാന തീയതി.
ഈ റിയാലിറ്റി ഷോയുടെ മീഡിയ പാര്‍ട്ട്ണേഴ്സ് ക്രൈസ്തവ എഴുത്തുപുര, റാഫാ റേഡിയോ, സെറാഫ്സ് ലൈവ് എന്നീ മീഡിയകളാണ്.

മിഡിലീസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രീസ് യു. എ. ഇ. യില്‍ ക്രിസ്ത്യന്‍ ഗായകരെ തേടുന്നു

മിഡിലീസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രീസ് യു. എ. ഇ. യില്‍ ക്രിസ്ത്യന്‍ ഗായകരെ തേടുന്നു https://kraisthavaezhuthupura.com/international-222/

Posted by Kraisthava Ezhuthupura on Saturday, February 3, 2018

-Advertisement-

You might also like
Comments
Loading...