ലേഖനം: തിൻമ പ്രവർത്തിക്കുന്ന ദൈവമോ??? | ജിനേഷ് കെ.

നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. എത്രപേർക്ക് സത്യസന്ധം ആയി ഹൃദയത്തിന്റെ ആഴത്തിൽനിന്നും പറയാൻ കഴിയും, ഒരു ഭക്തൻ ഇങ്ങനെ പാടിയിരുന്നു (‘’ദുഃഖത്തിന്റെ പാനപാത്രം കർത്താവു എന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ പാടിടും ഞാൻ’’) പഴയകാല ഭക്തന്മാർ ദൈവസന്നിധിയിൽ താഴ്മയോടും, വിശ്വസ്തതയോടെയും ആരാധിച്ചത് കൊണ്ട്, ദൈവം ദയ കൊണ്ട് അവരുടെ തലമുറയെ അനുഗ്രഹിച്ചു. എന്നാൽ ഇന്ന് ദൈവം ദുഃഖിതൻ ആണ് കാരണം ആവിശ്യം ഉള്ളത് കിട്ടിയപ്പോൾ ദൈവത്തെ മറന്നു ആരാധനയിക്കു പോലും വരുവാൻ സമയം ഇല്ലാതെ നന്മയെ കുറിച്ച് ചിന്തിച്ചു വാചകുലന്മാർയായി ദൈവത്തെ മറന്നുയിരിക്കുന്നു. ഞാൻ ആരെയും വേദനപ്പെടുത്തുവാൻ പറയുന്നത് അല്ല വിദ്യാഭ്യാസം വർദ്ധിച്ചപ്പോൾ ദൈവകൃപയിൽ നിന്നും അകന്നു. പലരുടെയും ചോദിയും ആണ് സാത്താനെയും കൂട്ടരെയും ദൈവം എന്തുകൊണ്ട് നശിപ്പിക്കുന്നില്ല?! കാരണം ഇതുതന്നെയാണ്. തീ അപകടകാരിയാണ് എന്നുപറഞ്ഞു നാം അതിനെ ഉപയോഗിക്കാതിരിക്കുമോ?!
ഒരു അമ്മച്ചിടെ അടുത്ത് ദൈവദാസൻ ഇങ്ങനെ ചോദിച്ചു ‘’എന്താ അമ്മച്ചി ആരാധനയിക്കു വരാഞ്ഞത്?’’ അമ്മച്ചി ഇങ്ങനെ പറയുകയുണ്ടായി ‘’പാടത്തു കൃഷി ഉണ്ടായിരുന്നു, അതും അല്ല ദൈവദാസ പശുക്കൾക്ക് തിന്നുവാൻ എന്തേലും കൊടുക്കേണ്ടേ!.’’ ഇതു ആണ് ഇന്നത്തെ സ്ഥിതി ദൈവസന്നിധിയിൽ നിന്നും നന്മ ലഭിച്ചുകഴിഞ്ഞാൽ എല്ലാം മതിമറന്നു ഉന്മാദലഹരിയിൽ ആനന്ദം കണ്ടത്തി ദൈവത്തെ മറന്നു പോയാൽ , ദൈവം ഈ ലോകത്തില്‍ മാരകരോഗങ്ങളെയും കഠിനദാരിദ്ര്യത്തെയും വിപത്തുകളെയുമെല്ലാം ഉപയോഗിക്കാറുണ്ടു കാരണം ഒരാളുപോലും നശിച്ചുപോകുവാൻ ദൈവം ആഗ്രഹികുന്നില്ല. ഭൂമിയിലെ സുഖമോഹങ്ങൾ അന്വേഷിക്കുന്നതിനുപകരം ദൈവത്തിങ്കലേക്കു തിരിയുവാനും നിത്യതയെപറ്റി ചിന്തിക്കുവാനും ഇടയാക്കുവാനും സാത്താനെ ദൈവം ഉപയോഗിക്കുന്നു. സാത്താനെയും കൂട്ടരെയും നശിപ്പിച്ചിരുന്നു എങ്കിൽ സുഖസന്തോഷ ഉന്മാദത്താൽ മതി മറന്നു ദൈവത്തെ ആരാധിക്കാതെ അവന്റെ സന്തോഷത്തിൽ അണികളാകുവാൻ കഴിയിലായിരുന്നു. ഇപ്രകാരം ദൈവം സാത്താനെ വീണ്ടും ഭോഷനാക്കിത്തീര്‍ക്കുന്നു. അവൻ
മുഖാന്തരം ദൈവം നമ്മളെ സ്വർണ്ണും പോലെ ശുദ്ധീകരിച്ചു,
നിഷ്കളങ്ക ഹൃദയം ഉള്ളവരായി ദൈവത്തിന്റെ സ്നേഹത്തിൽ അംഗങ്ങൾ ആകുവാൻ ദൈവം തിന്മയെ ഉപയോഗിക്കുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.