ചിരിയിലെ ചിന്ത: ദൈവത്തെ കാണ്മാനില്ല | ജസ്റ്റിൻ കായംകുളം

ദൈവത്തെ ഇന്റർവ്യൂ ചെയ്യാൻ ഒരു പത്ര പ്രവർത്തകൻ സ്വർഗത്തിൽ പോയി… പത്രത്തിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ വേഗം കയറ്റി വിട്ടു. ശര വേഗത്തിൽ ദൈവം ഓടി അയാളുടെ അടുക്കൽ എത്തി ആത്മഗതം ചെയ്തു “ഞാൻ താമസിച്ചു പോയാൽ ഇവൻ ദൈവത്തെ കാണ്മാനില്ല എന്നു എഴുതിക്കളയും”.

post watermark60x60

രസകരമായ ഒരു ഭാവനയാണിത്. മാറുന്ന ലോകത്തിൽ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ സംസ്കാരത്തിന്റെ മറ്റൊരു മുഖം. വളച്ചൊടിക്കപ്പെടുന്ന വാർത്തകളും പടച്ചു വിടുന്ന വാർത്തകളും ‘സെൻസേഷണൽ’ ആക്കപ്പെടുമ്പോൾ അതിരു വിടുന്ന സംസ്കാരവും, സദാചാര ബോധവും ലോകത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു . ഊഹാപോഹങ്ങളിൽ കെട്ടിപ്പടുക്കുന്ന വാർത്തകളിൽ മാനത്തിനു വില പറയപ്പെടുന്ന ഹതഭാഗ്യരെ നമുക്ക് കാണാം. എന്നാൽ ഇന്നിന്റെ ആധുനികത വിരൽ തുമ്പിൽ വിസ്ഫോടനം തീർക്കുമ്പോൾ സത്യത്തിന്റെ നാവായി മാധ്യമങ്ങൾ മാറിയാൽ ലോകത്തെ മാറ്റി മറിക്കാമെന്നുള്ളതിൽ രണ്ടു പക്ഷമില്ല! നാളെയുടെ നീളകളിൽ നാടിന്റെ നന്മയ്ക്കു വേണ്ടി യുവജനങ്ങളെ വാർത്തെടുക്കാൻ സത്യസന്ധത മുതൽക്കൂട്ടാക്കിയ ഒരു മാധ്യമ സംസ്കാരം ഉടലെടുത്തെ മതിയാവു… അതു എന്നിൽ നിന്നാകാം! നിന്നിൽ നിന്നാകാം! നമ്മളിൽ നിന്നാകാം!.

-ADVERTISEMENT-

You might also like