കുമ്പനാട് സഭാ ഹാളിന്റെ സംരക്ഷണം പോലീസ് ഏറ്റെടുത്തു

കുമ്പനാട്: ചർച്ച ഓഫ് ഗോഡ് സഭാ ഹാളിന് DYFI സംരക്ഷണം നൽകി വരവ് സി.പി.എം ജില്ലാ സെക്രട്ടറി ഉദായഭാനുവുമായി പോലീസ് നടത്തിയ ചർച്ചയെ തുടർന്ന് പോലീസ് സഭാ ഹാളിന് സംരക്ഷണം നല്കാം എന്നു ധാരണയായി. തുടർന്ന് DYFI പ്രവർത്തകർ പിരിഞ്ഞു പോയി.

ഇന്നലെ ഒരു പ്രകോപനവും ഇല്ലാതെ നൂറു വർഷത്തോളമായി സഭ ഉപയോഗിച്ചു കൊണ്ടിരുന്ന സ്ഥലത്തു ബി.ജെ.പി പ്രവർത്തകർ കടന്നു കയറി ഗേറ്റ് നീക്കി പാർട്ടി കോടി നാട്ടുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ കോടി നീക്കി ഗേറ്റ് പുനഃസ്ഥാപിച്ചു.

വൈകിട്ട് പെന്തക്കോസ്ത്ത് സഭാ ആസ്ഥാനത്തിനു നേരെ ആർ എസ് എസ് നടത്തിയ അക്രമണത്തിൽ DYFI പ്രതിഷേധം രേഖപെടുത്തി. പെന്തകോസ്ത് സമൂഹത്തിനും, സഭകൾക്കും വേരോട്ടമുള്ള പ്രദേശത്തു സംഘപരിവാർ നടത്തുന്ന ആക്രമണം ആസൂത്രിതമാണെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്തിയ സഭകൾക്ക് നേരെയുണ്ടാകുന്ന തരത്തിൽ കേരളത്തിലും ആക്രമണം അഴിച്ചു വിടാൻ ആണ് ശ്രമമെന്നും DYFI ആരോപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.