ഉപവാസ പ്രാർത്ഥനയും ആത്മീയ സംഗമവും

ബാംഗ്ലൂർ: ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെന്ററിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ആത്മീയ സംഗമവും നടക്കും. ഫെബ്രുവരി 2, 3, 4 (വെള്ളി, ശനി, ഞായർ) തിയതികളിൽ ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗിൽഗാൽ ഫുൾ ഗോസ്പൽ ചർച്ചസ് പ്രസിഡന്റ് പാസ്റ്റർ ജെസ്റ്റിൻ കോശി ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. ദൈവകരങ്ങളിൽ ശക്തമായ് പ്രയോജനപ്പെടുന്ന അനുഗ്രഹീത വൈദാസൻ പാസ്റ്റർ ബിജു മാരാമൺ ദൈവവചനം ശുശ്രൂഷിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10മുതൽ 1വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും യോഗങ്ങൾ നടക്കും. 3 ശനിയാഴ്ച്ച രാവിലെ 10മുതൽ 1വരെ ബാംഗ്ലൂർ സിറ്റിയിലെ വിവിധ പെന്തക്കോസ്ത് സഭകളിലെ വൈദാസന്മാർ ഒരുമിച്ചുള്ള ‘ആത്മീയസംഗമം’ നടക്കും കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ എ.സ് വർഗ്ഗീസ്സ് (ഹൊസൂർ), പാസ്റ്റർ മോനിഷ് മാത്യൂ എന്നിവർ ആത്മീയസംഗമത്തിൽ പ്രഭാഷകരായിരിക്കും.
ഞയറാഴ്ച്ച രാവിലെ 9.30മുതൽ 11.30വരെ നടക്കുന്ന വിശുദ്ധ സാഭാരാധനയോടും കത്തൃ മേശയോടും കൂടെ ഉപവാസ പ്രാർത്ഥന അസാനിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like