AG മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷന്‌ അനുഗ്രഹീത സമാപ്തി

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് സംയുക്ത സഭായോഗത്തോടെ സമാപിച്ചു. പുനലൂർ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ ആണ് കൺവൻഷൻ നടന്നത്. ചൊവ്വാഴ്ച ആരംഭിച്ച കൺവൻഷൻ സഭ സൂപ്രണ്ട് പാസ്‌റ്റർ ടി ജെ സാമുവേൽ ഉത്ഘാടനം ചെയ്തു.

വിവിധ ദിവസങ്ങളിൽ വൈകിട്ട് ആറിന് നടന്ന പൊതു യോഗങ്ങളിൽ സിസ്റ്റർ മേരി കോവൂർ സഭ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ പി എസ്‌ ഫിലിപ്പ്,  സൗത്ത് ഇന്ത്യ എ ജി ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജെ മാത്യു, ബാംഗ്ലൂർ വിക്ടറി എ ജി സഭയുടെ സീനിയർ പാസ്റ്റർ രവി മണി, ഡോക്ടർ ഐസക് ചെറിയാൻ, പാസ്റ്റർ ജേക്കബ് പി വർഗീസ്,  ടി ജെ സാമുവേൽ എന്നിവർ പ്രസംഗിച്ചു. ബുധൻ രാവിലെ ഒൻപതിന് നടന്ന സുവിശേഷക സമ്മേളനത്തിൽ പാസ്റ്റർമാരായ എം എ ഫിലിപ്പ്, പാസ്റ്റർ എ രാജൻ, ഡോക്ടർ ഐസക് വി മാത്യു,  ഡോക്ടർ ടി പി വർഗീസ് എന്നിവർ വിവിധ ക്‌ളാസ്സുകൾ നയിച്ചു. വ്യാഴം ഉച്ചക്ക് പാസ്റ്റർ രവി മണി സന്ദേശം നൽകി. വെള്ളി രാവിലെ 9നു മിഷൻ സമ്മേളനവും ഉച്ചക്ക് 2നു ഓർഡിനേഷൻ ശുശ്രുഷയും നടന്നു. ശനി രാവിലെ നടന്ന സൺഡേ സ്‌കൂൾ സമ്മേളനത്തിൽ ഡയറക്ടർ സുനിൽ പി വർഗീസ് നേതൃത്വം നൽകി. ട്രഷറർ ബിജു ഡാനിയേൽ സ്വാഗതവും സെക്രട്ടറി ടി ബാബു ജോയ്  റിപ്പോർട്ടും അവതരിപ്പിച്ചു . കുവൈറ്റ് ഫസ്റ്റ് എ ജി പാസ്റ്റർ പ്രഭ ടി തങ്കച്ചൻ മുഖ്യ സന്ദേശം നൽകി. വാർഷിക പരീക്ഷ, വിവിധ ഇനങ്ങളിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കടക്കൽ എ ജി പബ്ലിക് സ്‌കൂൾ കുട്ടികൾ സൺഡേ സ്‌കൂൾ മത്സര ജേതാക്കൾ എന്നിവരുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ഉച്ചക്ക് രണ്ടിനു യുവജന സമ്മേളനം നടന്നു. വൈസ് പ്രെസിഡന്റ് പാസ്റ്റർ ഷിജു വർഗീസ് അധ്യക്ഷൻ ആയിരുന്നു. സഭ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഉത്ഘാടനം ചെയ്തു.

ബെഥേൽ ബൈബിൾ കോളേജ് അദ്ധ്യാപകൻ പാസ്റ്റർ ജോൺസൻ ജി സാമുവൽ മുഖ്യ സന്ദേശം നൽകി. മെഗാ ബൈബിൾ ക്വിസ് ജേതാക്കൾക്കുള്ള സമ്മാനങ്ങൾ സഭ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ പി എസ്‌ ഫിലിപ്പ്  വിതരണം ചെയ്തു. താലന്ത് മത്സര ജേതാക്കളുടെ സമ്മാനങ്ങൾ  വിതരണം നടന്നു. ഒന്നാം  സമ്മാനം കിട്ടിയ ഇനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. ഞായർ രാവിലെ നടന്ന സംയുക്ത സഭായോഗത്തിനു സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവൽ നേതൃത്വം നൽകി. സഭ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സംകീർത്തന സന്ദേശം നൽകി. ഡോക്ടർ പി എസ് ഫിലിപ്പ് കർതൃമേശ സന്ദേശം നൽകി. സഭ നേതാക്കൾ ഉൾപ്പെടെ വിവിധ രംഗത്തുള്ളവർ സന്ദേശങ്ങൾ നൽകി. കർത്തൃ മേശയോട് സമ്മേളനം സമാപിച്ചു. എ.ജി. ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

കൺവൻഷൻ തത്സമയം Harvest TV യോടൊപ്പം ക്രൈസ്തവ എഴുത്തുപുരയുടെ ഫെസ്ബുക് പേജിൽ കൂടിയും ഉണ്ടായിരുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലുള്ള പതിനായിരങ്ങള്‍ക്ക് ലൈവ് സംപ്രേഷണം പ്രയോജനകരമായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.