ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 95 – മത് ജനറൽ കൺവൻഷൻ സമാപിച്ചു

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 95 – മത് ജനറൽ കൺവൻഷൻ ജനുവരി 28, ഞാറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിച്ചു.

post watermark60x60

ജനുവരി 22 ന് ദൈവസഭ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്പ്രാർത്ഥിച്ചു ഉത്ഘാടനം ചെയത് മഹാസമ്മേളനം തിരുവല്ല രാമഞ്ചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ സ്വദേശത്തും വിദേശത്തും നിന്നുള്ള പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷി നിർത്തിയാണ് സമാപിച്ചത്. “ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ” (റോമർ : 12:11) എന്നതായിരുന്നു ഈ വർഷത്തെ മഹാ സമ്മേളനത്തിന്റെ ചിന്താവിഷയം. പവർ കോൺഫറൻസുകൾ, ലേഡീസ് മീറ്റിംഗ്, സൺഡേ സ്കൂൾ, YPE വാർഷിക സമ്മേളനം, മിഷനറി സമ്മേളനം, ബൈബിൾ കോളേജുകളുടെ ബിരുദദാനം, വിവിധ ഡിപ്പാർട്ടുമെന്റുകളുടെ യോഗങ്ങൾ, സ്നാനശുശ്രുഷ, ഉണർവ് യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവ ക്രമീകരിക്കപ്പെട്ടു.

Download Our Android App | iOS App

പാസ്റ്റർമാരായ പ്രിൻസ് തോമസ്, Y. റെജി, എം. കുഞ്ഞപ്പി, കാനം അച്ചൻ, പി. ആർ. ബേബി, പി. സി. ചെറിയാൻ, ടി. എം. മാമച്ചൻ, റെജി മാത്യു, അനീഷ് ഏലപ്പാറ, വി. ഓ. വര്ഗീസ്, എന്നിവരായിരുന്നു മുഖ്യ പ്രാസംഗികർ.
മ്യൂസിക് കൺവീനർ പാസ്റ്റർ Y. ജോസിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like