പി.വൈ.പി.എ മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം: പി.വൈ.പി.എ മലപ്പുറം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് സുവിശേഷ പര്യടന റാലി നടന്നു. ജില്ലയുടെ വിവിധയിടങ്ങളിൽ പരസ്യ യോഗങ്ങളും ട്രാക്റ്റ് വിതരണവും നടന്നു.വൈകിട്ട് എടവണ്ണയിൽ നടന്ന മിനി കൺവൻഷൻ ഐപിസി മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ  ജോർജ് ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ ജോജി ഏബ്രഹാം അദ്ധ്യഷനായിരുന്നു.പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ഇവാ. പെയ്സൺ മാത്യു, സജി മത്തായി കാതട്ട്, സാം കൊണ്ടാഴി, ജെയിംസ് വർക്കി, വിനോഷ്, പാസ്റ്റർ ജേക്കബ്, .പാസ്റ്റർ കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു.

(പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ് സംസാരിക്കുന്നു)

-ADVERTISEMENT-

-ADVERTISEMENT-

You might also like