ലേഖനം:എന്താണ് അഭിഷേകം? I പാസ്റ്റർ ലിജോ ജോസഫ്, തടിയൂർ

സമീപകാല ചര്‍ച്ചകളെ അടിസ്ഥാനമാക്കിയുള്ള ഒരു ലേഖനം

ഭിഷേകം എന്താണ്? പരിശുദ്ധാത്മാവിന്റെ ആളത്വവും സാന്നിദ്ധ്യവും അവിടുത്തൊടുകൂടെ ആവശ്യമായ ശക്തിയും, പിതാവിന്റെ നൽകപ്പെട്ട ശുശ്രൂഷയുടെ അഥവാ നിയോഗത്തിന്റെ ഇഷ്ടം നിവർത്തിക്കുന്നതിനുള്ള അധികാരവും വരവും നല്കപ്പെടുന്നതല്ലാതെ മറ്റൊന്നല്ല അഭിഷേകം.

  • അഭിഷേകം എന്നതു വ്യക്തിത്വമില്ലാത്ത നിഗൂഢമായ എതോ ശക്തിയല്ല .
  • അഭിഷേകം എന്നത് വരദാനമോ, കഴിവോ, താലന്തോ, വൈകാരികതയോ അല്ലെങ്കിൽ ഒരു വ്യക്തിപ്രഭാവമോ അല്ല.
  • അഭിഷേകം രക്ഷയല്ല.
  • അഭിഷേകം പരിശുദ്ധാത്മാ സ്നാനമല്ല
  • അഭിഷേകം വിശ്വാസിയുടെ ശുദ്ധീകരണമല്ല.

എന്നാൽ മേൽ പറഞ്ഞിരിക്കുന്ന പട്ടികയിലെ അഞ്ചു കാര്യങ്ങളിലും പരിശുദ്ധാത്മാവ് നേരിട്ടു പ്രവർത്തിക്കുന്നു എന്നു പറയാം. അവയിൽ ഒന്നും തന്നെ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും പ്രവർത്തനവും കൂടാതെ വിശ്വാസികളുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. 1 യോഹ 2:27ൽ പറയുന്നു: അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു . ക്രിസ്തുവിനാൽ പ്രാപിച്ചത് ക്രിസ്തുവിന്റെ ആത്മാവിനെയാണ്. എന്നാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്ന പദം കാണാൻ കഴിയുന്നില്ലെങ്കിലും നമുക്ക് അത് മനസിലാക്കാൻ കഴിയും. പരിശുദ്ധാത്മാവ്  പരിശുദ്ധാത്മാവിന്റെ ശക്തി, പരിശുദ്ധാത്മനിറവ്, പരിശുദ്ധാത്മ പൂർണ്ണരായി  ഇത്യാദി പദങ്ങൾ  അപ്പൊസ്‌തല പ്രവർത്തിയിൽ കാണാൻ കഴിയുന്നു. പരിശുദ്ധാത്മ നിറവല്ല അഭിഷേകം. ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നു.പിന്നെ എന്താണ് അഭിഷേകം ?

പഴയ നിയമത്തിൽ അഭിഷേകം എന്നതിനു ‘മാസാ’ (Masah) എന്ന വാക്ക് 69 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ഒരു വസ്തുവിന്റെയോ, വ്യക്തിയുടെയോ മേൽ എണ്ണ ഒഴിക്കുകയോ, പുരട്ടുകയോ, തേയ്ക്കുകയോ ചെയ്യുക എന്ന അർത്ഥമാണ് ഇതിനുള്ളത് .ഇത് സാധാരണ കാര്യത്തിനും വിശുദ്ധ കാര്യത്തിനും ഉപയോഗിച്ചിരുന്നു. രാജാക്കൻമാരെയും പ്രവാചകൻമാരെയും അഭിഷേകം ചെയ്തിരുന്നതായി കാണുന്നു. പഴയ നിയമത്തിൽ മുന്നു പ്രധാന ഉദ്ദേശ്യങ്ങൾക്കായി അഭിഷേകം ചെയ്തിരുന്നു.

  1. പവിത്രീകരണത്തിനായി ഉപയോഗിച്ചു. ചില പ്രത്യേക ഭൗതീക വസ്തുക്കൾ വിശുദ്ധമായ കാര്യങ്ങളുടെ ഉപയോഗത്തിനായി വേർതിരിക്കാനും ദൈവീക ശുശ്രുഷയ്ക്കായി അധികാരപ്പെടുത്തുന്നു.
  2. മാനുഷിക പ്രതിനിധികളിലൂടെയുള്ള അഭിഷേകം ദൈവത്തിൽ നിന്നുള്ളതായി കണക്കാക്കിയിരുന്നു, ദൈവത്തിന്റെ നിയുക്ത സേവകനായിട്ടുള്ള വിളിയുടെയും തെരഞ്ഞെടുപ്പിന്റെയും പ്രതിനിധാനമാണ് ഈ അഭിഷേകം.
  3. ചില കാര്യങ്ങളിൽ ഈ അഭിഷേകംദൈവീക ശക്തികരണത്തോടു ചേർന്നതായിരുന്നു.അഭിഷക്ത്തരായിരിക്കെ ദൈവം ചില പ്രത്യേക ദൗത്യനിർവഹണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തിക്കു ദൈവം നേരിട്ടു ചെയ്തിട്ടുള്ളതാണ്. പുതിയ നിയമം പഴയ നിയമത്തിനു നിവൃത്തി വരുത്തുകയും ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിനുവേണ്ടി ജീവനുള്ള പുതുവഴി സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് നമുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു. പഴയ നിയമത്തിലെ നിയമങ്ങൾ ദൈവം വചനം ആകുന്നു. എങ്ങനെയായാലും നാം ഇന്നു ജീവിക്കുന്നതു യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഉള്ള കൃപയുടെയും രക്ഷയുടെയും പുതിയ നിയമത്തിൻ കീഴിലാണ്. നമ്മുക്ക് സ്വന്ത പ്രവൃത്തികളാൽ രക്ഷ നേടുവാൻ കഴിയുകയില്ല. ‘മാസാ’ എന്ന എബ്രായ വാക്കിൽ നിന്നുണ്ടായിട്ടുള്ള ‘മാസിയാ’ എന്നതിനു അഭിഷക്തൻ എന്ന അർത്ഥം വരുന്നു. ‘മശിഹ’ എന്നും വിവർത്തനം ചെയ്യുന്നു. വ്യക്തികൾക്കുള്ള അംഗീകാരാർത്ഥം ഈ പദം 39 പ്രാവശ്യം പഴയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു.

അപ്പോൾ തന്നെ പുതിയ നിയമത്തിൽ മുന്നു വ്യത്യസ്ത വാക്കുകൾ അഭിഷേകത്തെ സൂചിപ്പിക്കുവാനായ്  ഉപയോഗിച്ചിട്ടുണ്ട്. അഭിഷേകത്തിന്റെ വ്യത്യസ്ത തലത്തെയാണ് ഇതിൽ ഒരോ വാക്കും വെളിപ്പെടുത്തുന്നത്.

1.അലെയ്ഫോ  (AIei Pho)

യാക്കോബ് 5:14, ലൂക്കൊ7:38 etc   8 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. വാസ്തവത്തിൽ ശാരീരിക ലേപനം ചെയ്യുന്നത്, തൈലം പൂശുന്നത്, ഔഷധം എന്നവണ്ണമല്ല. അതിലുപരിയായി പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും രോഗിക്കു സൗഖ്യത്തിനു വേണ്ടി യാചിക്കുന്നതിനുള്ള ശുദ്ധീകരണവും പ്രതീകാത്മകമായി കാണിക്കുന്നതത്രേ.

2. ക്രിയോ (Chrio)

ക്രിയോ (Chrio) അഞ്ചു പ്രവശ്യം ഉപയോഗിച്ചിരിക്കുന്നു ലൂക്കോ 4:18, പ്രവൃത്തി 10:38 ,2 കൊരി 1:21, എബ്ര 1:9, നിയോഗിക്കപ്പെട്ട കൃത്യം നിർവ്വഹിക്കുന്നതിനായി വ്യക്തിയെയോ, വ്യക്തികളെയോ വേറിട്ടു നിയമിക്കുകയോ നിയോഗിക്കുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.

3. ക്രിസ്മാ (Chrisma)

ക്രിസ്മാ (Chrisma)     മുന്നു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു .ശരിയുംസത്യവും എന്തെന്നു   ഗ്രഹിക്കുവാൻ പരിശുദ്ധാത്മാവിന്റെ ശക്തീകരണം ദൈവവചനവുമായി ചേർന്നു പോകുന്നതിനു വിശ്വാസിയുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവു ശക്തി നൽകുന്നു.

ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ ഹൃദയത്തിൽ പരിശുദ്ധത്മാവ് സത്യം വെളിപ്പെടുത്തുന്ന ശുശ്രൂഷയെ കാണിക്കുന്ന നിരവധി വാക്യങ്ങൾ പുതിയ നിയമത്തിലുണ്ട്. അഭിഷക്ത്നായ ഒരുവൻ പ്രത്യേക ദൗത്യത്തിനായി അഭിഷേകം ചെയ്യപ്പെട്ടവൻ എന്നർത്ഥം. ക്രിസ്തുവും അങ്ങനെയായിരുന്നു, പഴയ നിയമത്തിൽ തൈലം ഒഴിച്ച് അല്ലെങ്കിൽ പുരട്ടി (അഭിഷേകം ചെയ്ത് ) നിഴലും പ്രതി രൂപവുമായി ചെയ്തിരുന്നത് പുതിയ നിയമ കാലത്ത് വിശ്വാസികൾക്കു യേശുക്രിസ്തുവിൽ തികച്ചും യാഥാർത്ഥ്യമായിത്തീർന്നിരിക്കുകയാണ്.

പെന്തെക്കോസ്തു നാളിൽ പരിശുദ്ധാത്മാവിനെ പകർന്നതോടെയാണ് ഇത് ആരംഭിച്ചത് ( യോവേൽ 2:28-32, ലൂക്കോ 24:49, പ്രവൃത്തി 2 :1-39.

( PYC സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.