നാം വെളിച്ചത്തിൽ ജീവിക്കുന്നവരാകുക: പാസ്റ്റർ ടി ജെ സാമുവേൽ

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സൂപ്രണ്ട്

പുനലൂർ: നാം നിത്യതയുടെ വെളിച്ചത്തിൽ ജീവിക്കുന്നവരാകുക എന്നു അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്  പാസ്റ്റർ ടി ജെ സാമുവേൽ. ഏ. ജി ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ തെറ്റു ഒഴുവാക്കി ജീവിക്കുവാൻ നാം ബാധ്യസ്ഥരാണെന്നും ആത്യന്തികമായി ശരി ഏതു തെറ്റു ഏതു എന്നു നാം അറിയണമെന്നും ശരിയുടെ വഴിയിൽ നാം സഞ്ചരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സുവിശേഷത്തിന്റെ പ്രകാശനം ആർക്കും ലഭ്യമാണ്. കുരുട്ടു കണ്ണുകൾ തുറക്കാൻ സുവിശേഷം ശക്തമാണ്, അദ്ദേഹം പറഞ്ഞു.

ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ പി ബേബി അധ്യക്ഷത വഹിച്ചു. പാസ്റ്റര്മാരായ ടി സി വർഗീസ്, പ്രസാദ് കോശി തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ സാറാ ജോർജ് കോവൂർ മുഖ്യ സന്ദേശം നൽകി. ഏ. ജി ക്വയർ ഗാനങ്ങൾ ആലപിച്ചു. കൺവൻഷൻ ഞായറാഴ്ച സമാപിക്കും. തൽസമയ ലൈവ് കാണുവാനായി ക്രൈസ്തവ എഴുത്തുപുര പേജ് സന്ദർശിക്കുക.

https://www.facebook.com/KraisthavaEzhuthupura/

-Advertisement-

You might also like
Comments
Loading...