ലേഖനം: ദൈവ വിളി | ജിനീഷ് കെ ദോഹ

യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.ഉല്പത്തി 12-1
ഈ തലമുറയിൽ ദൈവശബ്‌ദം കേൾക്കുന്നതിനോ കേട്ടത് അനുസരിക്കുന്നതിനോ വയ്യിമനസിയം കാണിക്കുന്ന ഒരു തലമുറയായി മാറികൊണ്ട് ഇരിക്കുമ്പോൾ അബ്രാമിനെ പോലെ കണ്ണുമടച്ചു വിശ്വസിക്കുന്ന ദൈവവിളി കേട്ട് ഇറങ്ങിതിരിക്കുന്നവരെ പോലെ നമ്മൾക്കും ഇറങ്ങാം. ഒരു ചരിത്രസംഭവത്തിലൂടെ നമ്മളുടെ ശ്രദ്ധ പോകുമ്പോൾ ചൈനയിൽ ഹഡ്സൺ ടെയ്‌ലർ കുറിച്ച് ഇവിടെ പരാമർശിക്കട്ടെ.
ഹഡ്സൻ ടെയ്‌ലർ ഒരു ചൈനീസ് മിഷനറി ആയിരുന്നു.അദ്ദേഹം തന്റെ 21 വയസിൽ ആയിരുന്നു ചൈനയിൽ പോയത്,മകനെ വിദൂരമായ ചൈനയിലേക്ക് യാത്രയയ്ക്കുന്ന രംഗം വികാരനിർഭയം ആയിരുന്നു.കുടുംബാംഗങ്ങൾ വളരെ നേരം പ്രാർത്ഥിച്ചട്ട്‌ ഇനി ഭൂമിയിൽ കാണുമോ എന്നു നിശ്ചയമില്ലാതെ ആണ് പറഞ്ഞു ആയിക്കുന്നത്.
1853 സെപ്റ്റംബറിൽ അദ്ദേഹം കപ്പൽ കയറി കഠിനമായ കാറ്റും കൊള്ളും നിറഞ്ഞ യാത്ര. തലനാരിഴ വ്യത്യാസത്തിൽ രണ്ട് തവണ കപ്പൽ ഛേദത്തിൽ നിന്നും രക്ഷപെട്ടു. വെയിൽസ് തീരത്തിനോടടുത്ത്‌, പാറക്കെട്ടിൽ തട്ടി ചിതറിപ്പോകുമോ എന്ന് എല്ലാവരും ഭയന്നു. മരിച്ചാൽ തന്റെ ജഡം തിരിച്ചു അറിയാൻ വേണ്ടി ഹഡ്സൺ പോക്കറ്റ് ബുക്ക് എടുത്തു തന്റെ മേൽവിലാസം എഴുതി വച്ചു. ബാഹ്യ ലോകമായി സമ്പർക്കം ഇല്ലാതെ അഞ്ചാറു മാസം എടുത്ത യാത്ര. 1854 മാർച്ച് ചൈനയിലെ ‘’ഷാങ്‌ഹായ്‌’’ കരയ്ക്കിറങ്ങി. സ്വതന്ത്രനായി വന്നതുമൂലം തന്നെ സ്യാഗതം ചെയ്യാൻ ഒന്നും ആരും ഇല്ലായിരുന്നു.അങ്ങനെ തീവ്രമയാ ചൈനീസ് പഠനത്തിന് ശേഷം, ഒറ്റയ്ക്കും മറ്റു മിഷനറിമാരോടും കൂടെ ചേർന്നും സുവിശേഷ ലഘുലേഖകൾ വിതരണം ചെയ്യാൻ തുടങ്ങി.അവിടത്തെ ആളുകൾ ആയി ഇണങ്ങാൻ വേണ്ടി ഹഡ്സൺ യൂറോപ്പിൻ വസ്ത്രധാരണ രീതി എല്ലാം ഉപേക്ഷിച്ചു ചൈനീസ് വസ്ത്രധാരണ സ്വികരിച്ചു. തലയിലെ പകുതി ഭാഗം ഷൗരം ചെയിതു ചൈനഹെയർസ്റ്റൈൽ ആക്കി അവിടത്തെ ആളെ പോല്ലേ ആയി. രണ്ട് വർഷം തികയുന്നതിനു മുൻപു സ്നാനപ്പെടാൻ ഒരാള് വന്നു. അങ്ങനെ ആണ് ചൈനയിലെ ആദ്യത്തെ വ്യക്തി സ്‌നാനം സ്വികരിച്ചത്. ഹഡ്സൺ 21 വയസിൽ ദൈവവിളി കേട്ട് തിളച്ചു നിൽക്കുന്ന യൗവനപ്രായത്തിൽ ദൈവത്തെ ഏല്പിച്ചു കൊടുത്തു.

ഹൃതയത്തിന്റെ വാതിലുകൾ തുറന്നു ദൈവവിളിക് ആയി കത്ത് ഇരിക്കണം. പടകിൽ ഇരുന്ന രണ്ടുപേർ ദൈവവിളി കേട്ടു ‘’എന്നെ അനുഗമിക്കു’’ എന്ന വാക്കിനു മുമ്പിൽ സ്വന്തം അച്ഛനെ പോലും ത്യജിച്ചു അവർ ആ വിളിക്കു മുമ്പിൽ കിഴ്പ്പെട്ടു. പണ്ട് ജീവിച്ചുയിരുന്ന മിഷനറിമാർ സ്വന്തം ആയിട്ടുള്ളതിനെ ത്യജിച്ചു നമ്മളുടെ നാട്ടിൽ വന്നതു കൊണ്ട് ആണ് ഈ സത്യം അറിഞ്ഞത്. സത്യം എത്തിച്ചേരാതെ ഇരുട്ടിൽ നിറഞ്ഞു ഇരിക്കുന്ന അനേകം രാജ്യങ്ങൾ ഉണ്ട്.
ലോകമോഹം പലതും നമ്മളെ തേടി വരാം എന്നാൽ ഒരിക്കലും മറഞ്ഞു പോകാത്ത ആ സ്നേഹത്തിൻ മുമ്പിൽ നമ്മളുടെ ആഗ്രഹ, വിചാര ചിന്തകളെ ദൈവസന്നിധിയിൽ അടിയറവച്ചു അവന്റെ വിളിക്കു ആയി കാതോർത്തു ഇരിക്കാം. ശമുവേലിനെ പോലെയും ശൗവലിനെ പോലെയും വിളികേട്ടു, വിളിക്കത്തോണം അത് അനുസരിച്ചു ഇറങ്ങി പുറപ്പെട്ടവരെ പോലെയും ഹഡ്സണിനെ പോലെയും. മാനവജാതിയുടെ പാപത്തിന്റെ പരിഹാരത്തിനുമായി ദൈവാ ഇഷ്ടം ചെയ്‌വാൻ ആയി ആവിളി ആയി ഭൂമിയിലേക്കു മഹിമകളെ വിട്ടു ഇറങ്ങിവന്ന യേശു ക്രിസ്തു ദൈവശബ്‌ദത്തിനുത്തവണ്ണം ഇതാ നിന്റെ ഇഷ്ടം ചെയ്‌വാൻ ആയി ഞാൻ പ്രിയപെടുന്നു എന്ന് പറഞ്ഞതുപ്പോലെ ദൈവ ഇഷ്ട്ടം ചെയിതു അവന്റെ വിളി കേട്ട് അത് അനുസരിച്ചു ക്രിസ്തുവിനു മാതൃകാ സാക്ഷികൾ ആകുവാൻ നമ്മൾക്ക് എല്ലാവർക്കും ഇടയാകട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like