പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രത്തിനെതിരായ 45-മത് മാര്‍ച്ച് ഫോര്‍ ലൈഫ്റാലിയില്‍ വീഡിയോ കോണ്‍ഫെറെന്‍സ്‌ വഴി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ഭ്രൂണഹത്യാ നിയമം കാലഹരണപ്പെട്ടതാണ്, എല്ലാ ജീവനും വിശുദ്ധമാണ്, ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ് ട്രംപ് പറഞ്ഞു.

 

കഴിഞ്ഞ നാല്‍പ്പത്തി അഞ്ചു വര്‍ഷങ്ങളായ് മാര്‍ച്ച് ഫോര്‍ ലൈഫ്റാലി നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രസിഡന്റ്‌ റാലിയെ അഭിസംഭോധന ചെയ്ത് സംസാരിക്കുന്നത്.

 

അമേരിക്കയില്‍ ഭ്രൂണഹത്യയെ അനുകൂലിക്കുന്നവര്‍ കുറവാണ്. ജീവിതം വലിയ അത്ഭുതമാണ്, കുഞ്ഞിനെ തരാട്ടുപാടിയുറക്കുന്ന അമ്മയുടെ മുഖമാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മുഖം, താന്‍ ഭരിക്കുമ്പോള്‍ പൗരാവകാശമായ ജീവിക്കുവാനുള്ള അവകാശത്തെസംരക്ഷിക്കും ട്രമ്പ്‌ പറഞ്ഞു.

 

ഭ്രൂണ ഹത്യക്കെതിരെ മുന്‍പും ട്രമ്പ്‌ ശബ്ധമുയര്‍ത്തിയിട്ടുണ്ട്. ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരിന്നു.

 

പതിനായിരങ്ങളാണ് ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലികളിലൊന്നായ മാര്‍ച്ച് ഫോര്‍ ലൈഫ്‘-ല്‍ പങ്കുചേര്‍ന്നത്. അമേരിക്കയില്‍ പ്രൊ-ലൈഫ് സംസ്കാരം വര്‍ദ്ധിച്ചുവരുന്നതായാണ് അടുത്തിടെ നടന്ന ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

-Advertisement-

You might also like
Comments
Loading...