ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ(CA) വാർഷിക സമ്മേളനം ജനുവരി 27ന്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ(CA) ഈ വർഷത്തെ വാർഷിക സമ്മേളനം 2018 ജനുവരി 27 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ പുനലൂർ A.G കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടും. CA പ്രസിഡന്റ് റോയ്‌സൻ ജോണിയുടെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. CA വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിജു വർഗ്ഗീസ് സ്വാഗതവും ഖജാൻജി ബ്രദർ ജിനു വർഗ്ഗീസ് കൃതഞ്ജതയും രേഖപ്പെടുത്തും. സെക്രട്ടറി പാസ്റ്റർ P സെബാസ്റ്റൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

post watermark60x60

പാസ്റ്റർമാരായ അരുൺകുമാർ(ഇവാൻജലിസം കൺവീനർ),ഷിബു വി.ജെ.(ജോയ്ന്റ് സെക്രട്ടറി), ബ്രദർ അജേഷ് ബേബി(ചാരിറ്റി കൺവീനർ) എന്നിവർ ഈ സമ്മേളനത്തിനു നേതൃത്വം നൽകുന്നതാണ്.

മേഖല, ഡിസ്ട്രിക്ട് CA താലന്ത് പരിശോധനകളിൽ വിജയിച്ചവർക്കുുള്ള ട്രോഫികളും, മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള കാഷ് പ്രൈസും, മെമൊന്റൊയും തദവസരത്തിൽ വിതരണം ചെയ്യും.

Download Our Android App | iOS App

SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ CA അംഗങ്ങൾക്കുള്ള കാഷ് അവാർഡും ഇതോടനുബന്ധിച്ചു നൽകുന്നതാണ്. സഭാ എക്സിക്യൂട്ടീവുകളായ റവ. ഡോ. PS ഫിലിപ്പ്(അസി. സൂപ്രണ്ട് ), റവ. തോമസ് ഫിലിപ്പ്(സെക്രട്ടറി),റവ.A രാജൻ(ഖജാൻജി), റവ.MA ഫിലിപ്പ്(കമ്മറ്റിയംഗം) എന്നിവരും മേഖല ഡയറക്ടർമാരായ റവ. TV പൗലോസ്(മധ്യമേഖല) റവ. KY വിൽഫ്രഡ് രാജ്(ദക്ഷിണമേഖല), റവ. P ബേബി(ഉത്തരമേഖല) എന്നിവരും ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ P. വർഗ്ഗീസും ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്‌.

സെക്ഷൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള സി.എ ചുമതലക്കാരും 53 സെക്ഷനുകളിൽ നിന്നുമുള്ള നൂറുകണക്കിനു സി.എ. അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

You might also like