AG മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ വാർഷിക സമ്മേളനം 27ന്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ വാർഷിക സമ്മേളനം 2018 ജനുവരി 27 ശനിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചക്ക് 12:30 വരെ പുനലൂർ A.G കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടും. സൺഡേ സ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ P വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സഭാ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈത്ത് ഫസ്റ്റ് AG ശുശ്രൂഷകൻ റവ. പ്രഭാ T. തങ്കച്ചൻ മുഖ്യ സന്ദേശം നൽകും.

സൺഡേ സ്കൂൾ ഡിസ്ട്രിക്ട് താലന്ത് പരിശോധനയിൽ വിജയിച്ചവർക്കുുള്ള ട്രോഫികളും വാർഷിക പരീക്ഷയിൽ റാങ്ക് ജേതാക്കൾക്കുള്ള മെമൊന്റൊകളും ഈ യോഗത്തിൽ വിതരണം ചെയ്യുന്നതാണ്.

SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മെഡലുകളും ഇതോടനുബഡിച്ചു നൽകുന്നതാണ്. സൺഡേ സ്കൂൾ വിദ്യാർത്ഥികളെ കൂടാതെ കടയ്ക്കൽ AG പബ്ലിക് സ്കൂളിലെ വിദ്യാർഥികളവതരിപ്പിക്കുന്ന പരിപാടികളും ഈ സമ്മേളത്തിന്റെ പ്രത്യേകതയായിരിക്കും. ഡിസ്ട്രിക്ട് സൺഡേ സ്കൂൾ സെക്രട്ടറി ബ്രദർ ബാബുജോയ് തോംസൺ സ്വാഗതവും ഖജാൻജി ബ്രദർ ബിജു ഡാനിയൽ കൃതഞ്ജതയും പ്രകാശിപ്പിക്കും.

സഭാ എക്സിക്യൂട്ടീവുകളായ റവ. ഡോ. PS ഫിലിപ്പ്(അസി. സൂപ്രണ്ട് ), റവ. തോമസ് ഫിലിപ്പ്(സെക്രട്ടറി), റവ. A രാജൻ(ഖജാൻജി), റവ. M A ഫിലിപ്പ്(കമ്മറ്റിയംഗം) എന്നിവരും മേഖല ഡയറക്ടർമാരായ റവ. T V പൗലോസ്(മധ്യമേഖല) റവ. K Y വിൽഫ്രഡ് രാജ്(ദക്ഷിണമേഖല), റവ. P ബേബി(ഉത്തരമേഖല) എന്നിവരും ഡിസ്ട്രിക്ട് CA ട്രഷറർ ബ്രദർ ജിനു വർഗ്ഗീസും ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്‌.

സെക്ഷൻ കൺവീനർമാരും അധ്യാപകരും ഉൾപ്പെടെയുള്ള ചുമതലക്കാരും 53 സെക്ഷനുകളിൽ നിന്നുമുള്ള നൂറുകണക്കിനു വിദ്യാർത്ഥികളും ഈ യോഗത്തിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading