അഭിനന്ദനമർഹിച്ച് കുമ്പനാട് ഫുഡ് കമ്മറ്റി; സമൂഹ മാധ്യമങ്ങളിൽക്കൂടി പ്രചരിക്കുന്നതിന്റെ യാതാർത്ഥ്യം

കുമ്പനാട്: സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് പതിനായിരങ്ങൾ കുമ്പനാട്ടേക്കൊഴുകിയെത്തിയിട്ടും സമയോചിതമായി പ്രവർത്തിച്ച് കുമ്പനാട് കൺവൻഷൻ ഫുഡ് കമ്മറ്റി പ്രശംസ പിടിച്ച് പറ്റി.
കൂടുതൽ ഭക്ഷണം കരുതിയിട്ടും പ്രതീക്ഷപ്പുറമായി ജനങ്ങളെത്തിയപ്പോൾ ഭക്ഷണം തികയാതെ വന്നെങ്കിലും അധികൃതർ ആരെയും നിരാശരാക്കിയില്ല. ഭക്ഷണം കിട്ടാതെ വന്നവർക്ക് അപ്പോൾ തന്നെ ഭക്ഷണത്തിനുള്ള പണം നല്കി കൃത്യ സമയത്ത് തന്നെ പ്രശ്നം പരിഹരിച്ചിട്ടും ചിലർ ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വിവാദമാക്കിയിട്ടുണ്ട്. ചിലർ കൺവൻഷൻ പരാജയപ്പെടുത്തുവാൻ വേണ്ടി തുടക്കം മുതൽ ശ്രമിച്ചെങ്കിലും ഏറ്റവും അനുഗ്രഹമായി കൺവൻഷൻ നടന്നതിന്റെ നിരാശ മൂലമാണ് വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്ന് സംഘാടകർ പ്രതികരിച്ചു. ഏറ്റവും മികച്ച ഭക്ഷണമാണ് ഈ വർഷം ലഭിച്ചതെന്ന് കൺവൻഷനിൽ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.