അഭിപ്രായ വ്യത്യസങ്ങളില്ല; ഇനി ഒന്നിച്ച് മുന്നോട്ട്: PYC – PYPA ചർച്ച വിജയത്തിലേക്ക്

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പി. വൈ. പി. എ.യും മലയാള പെന്തക്കോസത് സമൂഹത്തിന്റെ വിപ്ലവ മുന്നേറ്റമായ പെന്തക്കോസ്ത് യൂത്ത് കൗൺസിലും തമ്മിൽ നടന്ന സംസ്ഥാനതല ചർച്ച വിജയം കണ്ടു.

ഐ.പി.സി. ജനറൽ കൺവൻഷനോട് അനുബന്ധിച്ച് കുമ്പനാട് ഹെബ്രോൻപുരത്തുള്ള പി വൈ പി എ ആസ്ഥാനം സന്ദർശിച്ച പി വൈ സി ടീം പി വൈ പി എ പ്രസിഡണ്ട് ബ്ര. സുധി കല്ലുങ്കൽ, ജെസ്റ്റിൻ നെടുവേലി, ജെയ്സൺ സോളമൻ തുടങ്ങിയവരുമായി ചർച്ചയിൽ ഏർപ്പെടുകയായിരുന്നു.പി വൈ സി യുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ മാറി പരസ്പരം കൈകോർത്ത് പെന്തക്കോസ്ത് യുവസമൂഹത്തിന്റെ ഐക്യതയ്ക്കു വേണ്ടി ഒന്നിച്ചുനിൽക്കുവാനുള്ള തീരുമാനമാണ് ചർച്ചയിൽ രൂപംകൊണ്ടത്. ഇനി മുതൽ പി വൈ സി പ്രവർത്തനങ്ങളിൽ പി വൈ പി. എ. സജീവമായി രംഗത്തുണ്ടാകും.

2017 ഫെബ്രുവരി 14 നാണ് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യതയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി പി വൈസി രൂപംകൊണ്ടത്.മുഖ്യധാരയിലുള്ള പതിനഞ്ചിലധികം പെന്തക്കോസ്ത് സഭകളുടെ യുവജന പ്രസ്ഥാനങ്ങളാണ് ഇന്ന് പി വൈ സി യി ലുള്ളത്. സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ആപ്തവാക്യം മുൻനിർത്തി സാമൂഹിക വിഷയങ്ങളിൽ ഏർപ്പെടുകയാണ് പി വൈ സി യുടെ ദൗത്യം.

ചർച്ചയിൽ പങ്കെടുത്ത PYC – PYPA നേതാക്കൾ

പി വൈ സി പ്രസിഡണ്ട് പാ. ലിജോ കെ ജോസഫ്, ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ, ട്രഷറാർ ജിനു വർഗീസ്, സംസ്ഥാന സമിതി അംഗങ്ങളായ പാ. നിക്സൺ മുട്ടാർ, ജെ യേശുദാസ്, പാ. തേജസ് ജേക്കബ് വർഗീസ്, തെക്കൻ മേഖലാ ഡയറക്ടർ പാ. സാബു ചാപ്രത്ത്, സോഷ്യൽ സർവിസ് കൺവിനർ ഡോ. പീറ്റർ ജോയി തുടങ്ങിയവർ ചർച്ചയിൽ പി.വൈ.സി.യെ പ്രതിനിധികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.