മീഡിയ ഗ്ലോബൽ മീറ്റ് ഇന്ന് നടക്കും

സജി മത്തായി കാതേട്ട്

കുമ്പനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ മുൻനിര മാധ്യമ പ്രവർത്തകരുടെയും ആഗോളതല മാധ്യമ പ്രവർത്തകരുടെയും സംഗമം ആയ ഗ്ലോബൽ മീറ്റ്‌ 2018 ഇന്നു കുമ്പനാട് കൺവെൻഷനിൽ ഐ പി സി മീഡിയ ഹാളിൽ 2pm ന് നടത്തപ്പെടും
-മാധ്യമ പുരസ്‌കാരം
-പ്രധിനിധി സമ്മേളനം
-നയങ്ങളും ഭാവി പരിപാടികളും
-ചർച്ചകൾ എന്നീ കാര്യ പരിപാടികൾ നടത്തപ്പെടും. ബ്രദർ സി വി മാത്യു അധ്യക്ഷത വഹിക്കുന്ന ഈ മീറ്റിംഗിൽ കേരളാ ഗവണ്മെന്റ് മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ ഡി. ബാബു പോൾ മുഖ്യ അതിഥി ആയിരിക്കും.
ഐ പി സി യിലെ എഴുത്തുകാരാൽ എഴുതപ്പെട്ട പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടായിരിക്കും.
രണ്ടു സെക്ഷനുകളായി ആണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്. ബിസ്സിനെസ്സ് മീറ്റ്‌ഉം Cultural meet ഉം.

post watermark60x60

ബിസ്സിനെസ്സ് മീറ്റിൽ പാസ്റ്റർമാരായ കെ സി ജോൺ, രാജു പൂവക്കാല, തോമസ്‌ ഫിലിപ്പ്, കെ സി തോമസ്‌, രാജു ആനിക്കാട്, റോയ് വാകത്താനം, സി സി എബ്രഹാം, ബ്രദർ സജി മത്തായി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

Cultural Meet ൽ ഡോക്ടർ ഡി ബാബു പോൾ മുഖ്യ അതിഥി ആയിരിക്കും. ഈ മീറ്റിംഗിൽ Dr. മാത്യു ചാക്കോ, ബ്രദർ ഫിന്നി സിസ്റ്റർ ലിഷ കാതേട്ട്, ബ്രദർ സി വി മാത്യു, പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, പാസ്റ്റർ ഷിബു നെടുവേലിൽ, അച്ചൻകുഞ്ഞു ഇലന്തൂർ, ഡോക്ടർ ഫിലിപ്പ് പി തോമസ്‌ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
അവാർഡ് സ്വീകാരികളായി Rev. Dr. കെ സി ജോൺ ഉം ബ്രദർ ജോർജ് മത്തായി CPA, എന്നിവരും പങ്കെടുക്കും. അതിനോടൊപ്പം Dr. ഡി. ബാബു പോൾ പുസ്തക പ്രകാശനം നിർവഹിക്കും.

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര പ്രസിദ്ധീകരിക്കുന്ന രഞ്ചിത്ത് ജോയ് രചിച്ച ‘നിത്യതയിലേക്കുള്ള മെട്രോ ട്രെയിൻ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും പ്രസ്തുത മീറ്റിംഗിൽ വച്ച് ഇന്ന് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like