ലേഖനം: നല്ല വാർത്തകളാൽ കവലകൾ നിറയട്ടെ | ഷിബിൻ സാമുവേൽ

2018 യിൽ നിങ്ങൾ പുതിയ തീരുമാനങ്ങൾ വല്ലതുമെടുത്തുവോ??
ഇല്ലെങ്കിൽ ആവേശകരവും വഴിത്തിരിവാകുന്നതും ഒപ്പം സംതൃപ്തി നൽകുന്നതുമായ ഒരു തീരുമാനമെടുക്കാമോ??
സുവിശേഷവുമായി കവലകളിൽ ഇറങ്ങും.. അതിനാകില്ലേൽ പതിനായിരക്കണക്കിനു ലഖുലേഖകൾ വിതരണം
ചെയ്യും.. വിശന്നു വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകും..കഴിഞ്ഞകഴിഞ്ഞ രണ്ടു മാസങ്ങളിൽ പൊള്ളുന്ന എരിവെയിലിൽ നിന്ന് പ്രസംഗിച്ചപ്പോൾ ലഖുലേഖകൾ കൊടുത്തപ്പോൾ ഞാനനുഭവിച്ച
സംതൃപ്തി ആണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എന്നെയും എത്തിച്ചത്.
നമ്മുടെ സുവിശേഷ യോഗങ്ങളിലെ പതിവ് ആഹ്വാനം ‘കടന്നു വരൂ, അനുഗ്രഹം പ്രാപിക്കൂ..’
പക്ഷേ യേശു പറഞ്ഞു ‘പോകൂ, സുവിശേഷം പ്രസംഗിക്കൂ..’. ഞങ്ങളുടെ സുവിശേഷ യാത്രയിൽ ഉയർന്നു കേട്ട വാക്കുകളാണ്..
പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ബ്രദ. പി വി കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകിയ കേരള സുവിശേഷ യാത്ര വ്യക്തിപരമായി എന്നിൽ വരുത്തിയ ചലനവും തീഷ്ണമായ അനുഭവങ്ങളും ഏറെയായിരുന്നു.
സമൂഹത്തിൽ തകർന്നവരും കരയുന്നവരും ഏറെയാണ്. അവരുടെ കണ്ണീരൊപ്പാൻ നമുക്കെ പറ്റു എന്ന് ബോധ്യമായ ഇരുപത്തി രണ്ടു ദിനരാത്രങ്ങൾ. മദ്യപാനത്തോട് പലരും വിട ചൊല്ലി, കവലകളിൽ പലരും കണ്ണീരോടെ ജീവിതം സമർപ്പിച്ചു..മുണ്ടക്കയത്തു വിഷ കുപ്പിയുമായി വന്ന ഒരു സഹോദരി ആത്മഹത്യയിൽ നിന്നും രക്ഷപെട്ടു.. ജനത്തിന് യേശുവിനെ വേണം സ്നേഹിതരെ!. പക്ഷേ പറയാൻ ഇന്നാളില്ല..
ചുട്ടു പൊള്ളുന്ന ചൂടിന്റെ നടുവിൽ പ്രസംഗിച്ചും പതിനായിരകണക്കിന് ലഖുലേഖകൾ വിതരണം ചെയ്തും കവലകളിൽ വിശന്നിരിക്കുന്നവർക്കു ആഹാരം നൽകിയും സുവിശേഷ യാത്രയെ ഞങ്ങൾ ഒരുമിച്ചു ആവേശം ആക്കി മാറ്റി..
ഭൂട്ടാന്റെ അതിർത്തിയിൽ മിഷനറി ആണ് എന്റെ പിതാവ്.. അവിടങ്ങൾ സന്ദർശിക്കുമ്പോൾ ശുശ്രുഷിക്കുമ്പോൾ ഉണ്ടാകുന്ന ഞാനനുഭവിച്ച ഒരു സംതൃപ്തി ഉണ്ട്.. അത് പോലെ ഒരു അനുഭവം മലയാളക്കരയിൽ എനിക്ക് തോന്നിയ സമയങ്ങൾ..
നമ്മുടെ കവലകൾ മദ്യ വിമുക്തമാകട്ടെ.. കലഹ രഹിതമാകട്ടെ.. വർഗീയ തീവ്ര വാദങ്ങൾക്ക് ഇരയാകാതിരിക്കട്ടെ..പ്രത്യുത സുവിശേഷത്താൽ നിറയെപ്പെടട്ടെ..
2018 യിൽ കർത്താവു ശേഷിപ്പിച്ചാൽ തിന്മയുടെ ലോകത്തു നമ്മുക്ക് നല്ല വാർത്ത എത്തിക്കണം..
ആവേശത്തോടെ ആ ദൗത്യം ഏറ്റെടുക്കാം.. യുവ രക്തം യേശുവിനായി നൽകാം..ക്രിസ്തുവിനായി വിയർപ്പൊഴുക്കാം.. കണ്ണീരൊഴുക്കും..

– സുവി. ഷിബിൻ ജി ശാമുവേൽ
കൊട്ടാരക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.