ലേഖനം: പെന്തകോസ്ത് ആനുകാലികങ്ങൾ ഇന്ന്, ഒരു ആത്മീയ വീക്ഷണം | ജിൻസി റോഷൻ

നമ്മുടെ ദൈവസഭയുടെ നാവു എന്ന് അറിയപെടുന്നതാണ് നമ്മുടെ ഇടയിൽ ഉള്ള വാരികകളും ദൈവരിക മാസികകളും പത്ര മാധ്യമങ്ങളും, ഓരോ പ്രസിദ്ധീകരണങ്ങളും. വ്യത്യസ്ത നിലവാരത്തിൽ ആണ് പുറത്തിറങ്ങുന്നതെങ്കിൽ പോലും അതിന്റെ ഉദ്ദേശ ശുദ്ധി ദൈവനാമം മഹത്വപ്പെടുക എന്നത് ആണ്. വാക്കിനാലോ ക്രിയയാലോ എന്ത് തന്നെ ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവീൻ എന്നുള്ള ദൈവ വചനത്തെ അടിസ്ഥാനമാക്കി, ദൈവ വചനത്തിന്റെ ആന്തരിക മർമം കൃത്യമായി വിശ്വാസ സമൂഹത്തിൽ എത്തിക്കുന്നതിനും അവരിലൂടെ പൊതു സമുഹത്തിന്റെ നന്മക്ക് വഴി തെളിയുകയും ചെയ്യുന്നതിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്.
21-മത്തെ നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണ് ഓടിക്കുമ്പോൾ അതിന്റെ ആത്മീയ നിലവാരം വിശകലനം ചെയ്യുന്നതിനോടൊപ്പം തന്നെ ഏറെ ഗുണങ്ങളോടൊപ്പം ചെറുതല്ലാത്ത ദോഷങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്‌. ഈ ചെറു കുറിപ്പിലൂടെ അതിനെ പറ്റി ഒന്ന് പരിശോധിക്കാം.

ഗുണങ്ങൾ;

1) കഴിവുറ്റ എഴുത്തുകാരെ വാർത്തെടുക്കാൻ ഈ മാധ്യമങ്ങൾ സഹായിക്കുന്നു. നമ്മുടെ മാസികകൾ യുവ എഴുത്തുകാർക്ക് പ്രോത്സാഹനം കൊടുക്കുന്നതിൽ നല്ല പങ്കു ആണ് വഹിക്കുന്നത്. അതിലൂടെ അവരുടെ കഴിവിനെ വളർത്തുന്നതിനും മികവുറ്റ എഴുത്തുകാരെ പുറത്തെടുക്കുവാൻ നമ്മുടെ ആനുകാലികങ്ങൾക്ക് കഴിയുന്നു.

2) ഔദ്യാഗിക നാവ്.
മിക്കവാറും എല്ലാ ആനുകൂലികങ്ങളും ഓരോ പ്രസ്ഥാനങ്ങളുടെ ഔദ്യാഗിക നാവ് ആണ്. അല്ലാത്തവയും ഇല്ലാതെ ഇല്ല. നിക്ഷ്പക്ഷമായി നിൽക്കുവന്നവയും ഈ കൂട്ടത്തിൽ ഉണ്ട്. ഇവയിൽ എല്ലാത്തിലും സുവിശേഷ യോഗ വിവരങ്ങളും മറ്റു അനേകം അറിവുകളും ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.

3) ആത്മീയ വളർച്ച ഈ മാധ്യമങ്ങളിൽ കൂടെ ഉള്ള ലേഖനങ്ങൾ, പഠന കാര്യങ്ങൾ ആശയങ്ങൾ, ചോദ്യാത്തരങ്ങൾ എന്നിവയിൽ കൂടി ലഭിക്കുവാൻ സഹായിക്കുന്നു. സുവിശേഷത്തിന്റെ ആഴമേറിയ സത്യങ്ങളെ ഇപ്രകാരം ഉള്ള മാസികകളിലൂടെയും പത്രങ്ങളിലൂടെയും ലളിതമായ രീതിയിൽ മനസിലാക്കി കൊടുക്കുവാൻ ഈ മാധ്യമങ്ങൾക്ക് കഴിയുന്നു.

4) സാമൂഹിക സേവനങ്ങൾക്ക് പങ്ക് വഹിക്കുന്നു. നല്ല എഴുത്തുകാരൻ സമൂഹത്തിന്റെ നന്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിൽ കിടക്കുന്നവനെയും രോഗികളെയും തുടർ വിദ്യാഭ്യാസത്തിനു കഴിയാത്ത കുഞ്ഞുങ്ങളെയും സഹായിക്കാൻ മനസ്സുള്ളവർ വായനയിലൂടെ ഉടലെടുക്കുന്നു. അതിനായി സഭകളെയും വ്യക്തികളെയും ഉത്തേജിപ്പിക്കുവാൻ ഈ മാധ്യമങ്ങൾക്കു സാധിക്കുന്നു.

5) ക്രൈസ്തവ ആനുകാലികങ്ങളിലെ ആകർഷകമായ തലക്കെട്ടുകൾ വ്യക്തികളെ വായനയിലേക്ക് ആകർഷിക്കുന്നതിന് സഹായിക്കുന്നു.

6) മുൻകാലങ്ങളിൽ മുതിർന്നവർ മാത്രം വായനയിൽ ഒതുങ്ങി നിന്നിരുന്നു .എന്നാൽ ഇന്ന് ചെറുപ്പക്കാരുടെ ശ്രദ്ധ ആനുകാലിങ്ങൾ പിടിച്ചു പറ്റിയിരിക്കുന്നു. അതിനായി ക്വിസ്‌കൾ,കൗൺസിലിങ് പംക്തികൾ മുതലായവയും കുട്ടികൾക്ക് വേണ്ടി ഉള്ള ബാലപംക്തികളും വരിക്കാരുടെ എണ്ണം കൂട്ടുന്നതിനും സഹായിക്കുന്നു.

7.അന്ത്യകാലത്തു ഒച്ചപ്പാടുകൾ ലോകത്തിന്റെ നാനാഭാഗത്തും മുഴങ്ങി കേൾക്കുമ്പോൾ ആ ശബ്ദം നമ്മുടെ ഇടയിൽ എത്തിക്കുവാൻ സഹായിക്കുന്നു … കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്ന ഈ കാലഘട്ടത്തിൽ കർത്താവിന്റെ വരവിനെ വിളിച്ചു അറിയിക്കുന്ന സംഭവങ്ങളും പ്രവചന നിവർത്തികളും വിശ്വിസികളുടെ ഇടയിൽ എത്തിക്കുന്നതിനോടൊപ്പം നമ്മെ അതിനായി ഒരുക്കുകയും ചെയ്യുന്നു.

ദോഷങ്ങൾ
——————–

1.സഭയുടെയോ വ്യക്തികളുടെ നാവായി ചുരുങ്ങുന്നു …. നമ്മുടെ ആനുകാലികങ്ങളിലൂടെ വിരലോടിക്കുമ്പോൾ ഓരോ പ്രസിദ്ധീകരണങ്ങളും ദൈവവചന പഠനം പരിമിതപ്പെടുത്തുകയും അവരുടെ സഭകളുടെ മേന്മകളെ വാഴ്ത്തിപ്പാടാൻ ആയി മാത്രം ഒതുങ്ങുതായി കാണാൻ കഴിയുന്നു .

2) പത്ര ധർമത്തിന്റെ അഭാവം:
ഇന്നത്തെ ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളിലും പ്രതിഫലിക്കുന്നതാണ് ആശയ ശൂന്യത . ക്രൈസ്തവ ആനുകാലികങ്ങളുടെ ഉദ്ദേശശുദ്ധി എന്തു ആണെന്നു മനസിലാകാതെ സുവിശേഷസത്യങ്ങൾ പരിമിതപ്പെടുത്തി അവരുടെ ആശയങ്ങൾക്കു മുൻതൂക്കം കൊടുക്കുന്നു.

3) രാഷ്ട്രീയത്തിന്റ കടന്നുകയറ്റം .
സഭ രാഷ്ട്രിയം വായനക്കാർക്കു സുഖകരമായ ഒന്നല്ല, എന്ന് മാത്രമല്ല ഇത്തരത്തിലുള്ള പ്രചാരങ്ങൾ അക്രൈസ്തവരുടെ ഇടയിൽ ദൈവനാമം ദുഷിക്കപ്പെടുന്നതിനു കാരണം ആകുന്നു. കൊരിന്ത്യ സഭയിൽ നിലനിന്നിരുന്ന പോലെ ക്രിസ്‌തുവിന്റെ പക്ഷക്കാരൻ ആകുന്നതിനു പകരം അപ്പലോസിന്റെയും പൗലോസിന്റയും പക്ഷക്കാരൻ ആയി ആണ് ഏറ്റവും കൂടുതൽ കാണപെടുന്നത്.

4) ഏതൊരു പ്രസിദ്ധീകരണങ്ങൾ എടുത്താലും വായനക്കാരുടെ ശ്രദ്ധ ആദ്യം പോകുന്നത് ആദ്യത്തെ പേജിലും അവസാനത്തെ പേജിലും ആണ് .ക്രിസ്തവ ആനുകാലികങ്ങൾ പോലും കച്ചവടക്കണ്ണുകൾ നിഴലിക്കുന്നതു കൊണ്ട് ആണ് ആനുകാലിക ക്രിസ്തവ പ്രസിദ്ധീകരണങ്ങളിൽ പോലും ഏറ്റവും കൂടുതൽ പരസ്യങ്ങൾ കാണുന്നത് . (മാധ്യമങ്ങളുടെ നടത്തിപ്പ് ആവശ്യമായവയിൽ കൂടുതൽ ഉൾപ്പെടുത്തുന്നത്)

5) കൂലി എഴുത്തുകാർ:
നമ്മുടെ എഴുത്തുകാർക്ക് നൽകിയ ആത്മീയ താലന്തുകൾ ദൈവനാമമഹതിനയായി ആണ് നൽകേണ്ടത്. എന്നാൽ ഇന്ന് കൂലികൊതിയാനയാ ബില്യമിനെപോലെ നമ്മുടെ എഴുത്തുകാരിലും കൂലി എഴുത്തുകാർ ഉണ്ട്.

6) കഴിവ് വർധിപ്പിക്കലിന്റെ അഭാവം: യുവഎഴുത്തുകാരുടെ കഴിവിനെ വളർത്തി എടുക്കുന്നതിനു പകരം കഴിവ് കുറഞ്ഞ ആളുകളെ പുറകോട്ടു തള്ളുന്നത് ആണ് കാണുവാൻ സാധിക്കുന്നത്.

ചുരുക്കത്തിൽ പറഞ്ഞാൽ, ക്രൈസ്തവ മാസികകൾക്കു നമ്മുടെ സാമൂഹത്തിൽ ധാരാളം മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുന്നു. കഴിഞ്ഞ നാളുകളിൽ മാസികകളുടെ പ്രവർത്തനം ക്രിസ്ത്യൻ പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ട് ആയിരുന്നു .യേശു തന്റെ സർഗ്ഗാരോഹണ സമയത്തു സകല ജാതികളയും എന്റെ ശിഷ്യരാക്കി കൊൾവിൻ എന്ന് പറഞ്ഞ വചന പ്രകാരം മാസികകളുടെ പ്രവര്ത്തനം വരും സുവിശേഷ പ്രവർത്തങ്ങൾക്ക് മുതൽ കൂട്ടുണ്. വരും നാളുകളിൽ ക്രിസ്തവ പത്രമുല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ക്രിസ്തുവിനെ അതിലൂടെ വരച്ചു കാട്ടാൻ ക്രൈസ്തവ മാസികൾക്കു ഇടയായി തീരട്ടെ എന്ന് ആശിക്കുന്നു…

– ജിൻസി റോഷൻ അടൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.