ഈ കരങ്ങൾ നിശ്ചലമാകരുത്

കറുകച്ചാൽ: “മനസ്സിന്റെ ആശകൾ ഇലപോലെ കൊഴിഞ്ഞിടാൻ…” നിരവധി പേരെ ക്രിസ്തുവിലേക്ക് കൈപിടിച്ചു നടത്തിയ മനോഹര ഗാനമാണ്. അതുപോലെ അനുഗ്രഹീതമായ നിരവധി പാട്ടുകൾ എഴുതുവാൻ കർത്താവ് ഉപയോഗിച്ച ശ്രീ.റോയി ജോൺ (36) ഇപ്പോൾ ആ കൈകൾ ചലിപ്പിക്കാനാകാത്ത അവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിലായിരിക്കുന്നു. നാഡീഞരമ്പുകൾ ദ്രവിക്കുന്ന അവസ്ഥ മൂലം കൈ കാലുകളുടെ ചലനശേഷിയും ശ്വാസം എടുക്കാനാകാത്ത അവസ്ഥയിലുമാണ് ഇപ്പോൾ. ട്യൂബിന്റെ സഹായത്തോടെയാണ് ഭക്ഷണം നൽകുന്നത്. കിന്നരം എന്ന പുതിയ സിഡി യുടെ പ്രവർത്തനം അന്തിമഘട്ടത്തിലെത്തി നിൽക്കുകയായിരുന്നു. 2002 മുതൽ തിരുവല്ല നവജീവോദയത്തിൽ വേദപഠനം നടത്തിയ ശേഷം വിവിധ സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. നിലവിൽ കോട്ടയം, കറുകച്ചാലിലുള്ള വൃദ്ധസദനത്തിന് ശുശ്രൂഷയിലായിരുന്നു. അധ്യാപികയായ ഭാര്യയോടും ഒരു വയസ്സ് തികയാത്ത കുഞ്ഞിനോടും ഒപ്പം കണ്ണീരോടെ വിടുതലിനായി നമുക്കും പ്രാർത്ഥിക്കാം.

അതിഭീമമായ ചികിത്സാ ചെലവ് വഹിക്കാനാകാത്ത അവസ്ഥയിൽ കുടുംബത്തെ സഹായിക്കുവാൻ നമുക്കൊന്നിക്കാം.
RUBY MERCY
A/C 8695101001723
Customer ID IOIOIO960
IFSC Code CNRBOOO8695
CANARA BANK
Karukachal.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.