94-ാമത് കുമ്പനാട് കൺവൻഷന് അനുഗ്രഹത്തോടെ തുടക്കം 

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ 94 – മത് അന്തർദേശീയ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്തു ആരംഭിച്ചു. ജനുവരി 14 ന്, ഐപിസി ജനറൽ പ്രസിഡന്റ് പാ. ജേക്കബ് ജോൺ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്ത മഹായോഗത്തിൽ ഐപിസി ജനറൽ സെക്രട്ടറി പാ. കെ. സി. ജോൺ അദ്ധ്യക്ഷനായിരുന്നു. പരിശുദ്ധാത്മ ശക്തിയുള്ളവരായി നാം ഭൂമിയിലെങ്ങും സുവിശേഷം അറിയിക്കണം എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ ജനത്തെ ആഹ്വാനം ചെയ്തു.

പാ. തോമസ് ഫിലിപ്പ് (ജനറൽ ജോയിന്റ് സെക്രട്ടറി) സ്വാഗതം അറിയിക്കുകയും, പാ. സി. സി. എബ്രഹാം സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. പാസ്റ്റർമാരായ കെ. ജെ. തോമസ് (കുമളി), കെ. എം. ജോസഫ് (പെരുമ്പാവൂർ) എന്നിവർ മുഖ്യ സന്ദേശം നൽകി. ‘പരിശുദ്ധാത്മാവിന്റെയും ശക്തിയുടെയും അഭിഷേകം’ (അപ്പൊ : 10:38) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.

കേന്ദ്രമന്ത്രി ശ്രീ. അൽഫോൻസ് കണ്ണന്താനം ആശംസകൾ അറിയിച്ചു. ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും രാജ്യത്തിലെ പൗരന്മാർക്കു ഉറപ്പാക്കുകയാണ് തന്റെയും താൻ പ്രതിധാനം ചെയുന്ന മോഡി സർക്കാരിന്റെയും ഉത്തരവാദിത്വമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ശ്രീ. ആന്റോ ആന്റണി എം. പി. ആശംസകൾ അറിയിച്ചു. ജനറൽ ഉപാദ്ധ്യക്ഷൻ പാ. വിൽസൺ ജോസഫ്, പാ. ഷിബു നെടുവേലിൽ, പാ. രാജുപൂവക്കാല, പാ. കെ. സി. തോമസ്, പാ. ബെഞ്ചമിൻ വര്ഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സാം കുഴിക്കാലാ, റോയി പൂവക്കാല, അജി കല്ലുങ്കൽ എന്നിവർ കൺവൻഷൻ ക്വയറിനോടൊപ്പം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like