മലയാളി പെന്തക്കോസത് കോൺഫ്രൻസ്: അനുഗ്രഹീത ആത്മീയ പ്രഭാഷകർ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും

നിബു വെള്ളവന്താനം – നാഷണൽ മീഡിയ കോർഡിനേറ്റർ

ന്യൂയോർക്ക്: ബോസ്റ്റൺ മാസ് മ്യൂച്ചൽ കൺവൻഷൻ സെൻററിൽ ജൂലൈ 5 മുതൽ 8 വരെ നടത്തപ്പെടുന്ന 36 – മത് പി.സി.എൻ.എ.കെ കോൺഫ്രൻസിൽ പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങൾ നൽകുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ.സാമുവേൽ റോഡ്രിഗീസ്, റവ. ഡേവിഡ് നാസർ, ഇവാഞ്ചലിസ്റ്റ് സാജു ജോൺ മാത്യൂ, ബ്രദർ മോഹൻ സി. ലാസറസ്,  തുടങ്ങിയവർ എത്തിച്ചേരും.

ലോകത്തിലെ ഏറ്റവും വലിയ സ്പാനിഷ് ക്രിസ്ത്യൻ സംഘടനയായ നാഷണൽ സ്റ്റുഡന്റ് ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് (എൻഎച്ച്സിസി) പ്രസിഡന്റാണ് റവ.ഡോ.സാമുവേൽ റോഡ്രിഗസ്. അമേരിക്കയിലെ മുൻനിര പ്രഭാഷകരിൽ ആദ്യ പത്തിൽ സ്ഥാനമുള്ള ഇദ്ദേഹം, സ്വാധീനം ചെലുത്തിയ നിരവധി കമ്മ്യൂണിറ്റികളും, ക്രിസ്ത്യൻ മത നേതാക്കളും ലോകമെമ്പാടും സത്യ സുവിശേഷത്തിന്റെ പ്രചാരകരായി പ്രവർത്തിച്ചുവരുന്നു. അമേരിക്കയിലെ മികച്ച 100 ക്രിസ്ത്യൻ നേതാക്കളിൽ ഒരാളായി അറിയപ്പെടുന്ന റോഡ്രിഗസ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ലീഡർഷിപ്പ് അവാർഡ് സ്വീകരിച്ചിട്ടുണ്ട്.  റോഡ്രിഗസ് നിലവിൽ അമേരിക്കയിലെ പ്രമുഖ ബോർഡുക ളായ ഗോർഡൻ കോൻവെൽ തിയോളജിക്കൽ സെമിനാരി, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ് തുടങ്ങിയവയുടെ ഡയറക്ടർമാരിൽ ഒരാളാണ്. നിരവധി അവാർഡുകൾ നേടിയിട്ടുള്ള എഴുത്തുകാരനും  ലോകപ്രശസ്ത പ്രസിദ്ധീകരണങ്ങളിൽ പങ്കു വഹിക്കുകയും ചെയ്യുന്ന പ്രധാനിയുമാണ്.

പ്രമൂഖ വേദ പണ്ഡിതനും സാഹിത്യകാരനും ക്രൈസ്തവ എഴുത്തുകാരനും, മികച്ച ആത്മീയ പ്രഭാഷകനും മിഷണറിയുമായ ഇവാഞ്ചലിസ്റ്റ് സാജു ജോൺ മാത്യൂ ലോക മലയാളികളേവർക്കും സുപരിചിതനാണ്. ഗ്രന്ഥകർത്താവും കൗൺസിലറുമായ ഇവാഞ്ചലിസ്റ്റ് സാജു ജോൺ, ജീസസ് മിഷൻ ഇന്ത്യയുടെ സ്ഥാപക ഡയറക്ടർ കൂടിയാണ്. കേരള പെന്തക്കോസ്ത് സഭകളെപറ്റി വിശദവും വിശാലവുമായ ചരിത്ര പുസ്തകം രചിച്ചിട്ടുണ്ട്.

 

സുവിശേഷകനായ മോഹൻ സി.ലാസറസ്  ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരും അറിയപ്പെടുന്ന പ്രമുഖ സുവിശേഷകനാണ്. മിഷൻ സംരംഭങ്ങളുടെ ശക്തമായ പിന്തുണക്കാരനാണ് ഇദ്ദേഹം. കൂടാതെ ഇന്ത്യയിലെ പല തദ്ദേശീയ മിഷൻ ഏജൻസികളെയും പിന്തുണയ്ക്കുന്നു. നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ന്യൂ ലൈഫ് സൊസൈറ്റി (എൻ എൽ എസ്), ഗുഡ് സമരിയൻ ക്ലബ് (ജി.എസ്.സി), ന്യൂ ലൈഫ് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ (എൻ എൽ ഡി സി സി) എന്നിവയിലൂടെ നിരവധി ജീവകാരുണ്യ പ്രേക്ഷിത പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടും നിരവധി ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്തു വരുന്നു.

ഇറാനിൽ ജനിച്ച റവ. ഡേവിഡ് നാസ്സർ 18-മത്തെ വയസ്സിൽ തന്റെ മുസ്ലീം പാരമ്പര്യം തള്ളുകയും ക്രിസ്ത്യാനിയായിത്തീരുകയും ചെയ്തു. രാജ്യത്തെ മുൻനിരയിലുള്ള പ്രസംഗകരിലൊരാളായ ഡേവിഡ്, ദൈവം നൽകിയ കഴിവുപയോഗിച്ച് ക്രിസ്തുവിന്റെ സുവിശേഷം 700,000 ത്തിലധികം ആളുകളോട് ഓരോ വർഷവും സംസാരിക്കുന്നു. ലൂവർ സെറ്റ്ഫോർഡ്, ലൂസ് സേഫ്, ലുക്സ് ഷെപ്പേഡ്, ആരാധനകൂട്ടായ്മ തുടങ്ങിയവയിലൂടെനോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രതിവാര വിദ്യാർത്ഥികളുടെ സമ്മേളനം ഉൾപ്പെടെയുള്ള ആത്മീയ യോഗങ്ങൾ ക്രമീകരിച്ച് വിദ്യാർത്ഥി സംഘടനകളുടെ വൈദിക അടിത്തറ ശക്തിപ്പെടുത്തുവാൻ പരിശ്രമിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു വരുന്നു.

 

മുഖ്യ പ്രാസംഗികരെ കൂടാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി മറ്റും എത്തിച്ചേരുന്ന കർത്ത്യ ശുശ്രൂഷകന്മാരും വിവിധ സെക്ഷനുകളിൽ ദൈവവചനം പ്രസംഗിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ  സെക്രട്ടറി വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ റവ. ഡോ. തോമസ് ഇടിക്കുള തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും. പി.സി.എൻ.എ.കെ കോൺഫ്രൻസിൽ സംബദ്ധിക്കുവാൻ  ആഗ്രഹിക്കുന്നവർ സൗജന്യ നിരക്കിലുള്ള രജിസ്ട്രേഷനും സ്പോൺസർഷിപ്പ് പാക്കേജിനും ജനുവരി 31ന് മുമ്പ് റിസർവ്വ് ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലുള്ള  പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ  സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണൽ – ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും  ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും – www.pcnak2018.org

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.