NICOG ജനറൽ കൺവൻഷന് ബെഥേസ്ത നഗറിൽ അനുഗ്രഹീത തുടക്കം
ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2018, ചിങ്ങവനം ബെഥേസ്താ നഗറിൽ പാസ്റ്റർ റെജി ഏബ്രഹാം (ദോഹ) പ്രാർത്ഥിച്ച് ആരംഭിച്ച യോഗം, സഭാ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി ജനുവരി 10 ന് വൈകിട്ട് ഉത്‌ഘാടനം ചെയ്തു. പാസ്റ്റർ ടി. ടി. എബ്രഹാം (എറണാകുളം) അദ്ധ്യക്ഷനായിരുന്നു.

പ്രാരംഭ രാത്രിയോഗത്തിൽ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ സന്ദേശം നൽകി.
പാസ്റ്റർമാരായ ശീലാസ് മാത്യു (ചെന്നൈ), എസ്. ശ്രീനിവാസ് (ദുബായ്), ബിജു തമ്പി (മുംബൈ), ആർ. എബ്രഹാം (ഡൽഹി), എന്നിവരാണ് മറ്റ് മുഖ്യ പ്രാസംഗികർ. പൊതുയോഗങ്ങൾ, വനിതാ സമ്മേളനം, സൺഡേ സ്കൂൾ YPCA സംയുക്ത വാർഷികം, മിഷൻ സമ്മേളനം, എന്നിവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ ഭക്തവത്സലൻ, ഡോ. ബ്ലെസ്സൺ മേമന, സാം വി. ജോസഫ്, ജെയ്‌സൺ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Download Our Android App | iOS App
ക്രൈസ്തവ എഴുത്തുപുര ഫെയ്സ് ബുക്ക് പേജിൽ എല്ലാ ദിവസത്തെയും മീറ്റിംഗുകളുടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രാരംഭ രാത്രിയിലെ യോഗം പതിനായിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ക്രൈസ്തവ എഴുത്തുപുര ലൈവിൽ കൂടി വീക്ഷിച്ചത്. സെറാഫ്സ് ലൈവ് മീഡിയയുമായി ചേർന്നാണ് ക്രൈസ്തവ എഴുത്തുപുര പ്രേക്ഷകർക്കായി തൽസമയ സംപ്രേക്ഷണം ഒരുക്കുന്നത്.