കേരള കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായി ജസ്റ്റിൻ രാജ്‌ നിയുക്തനായി

റോജി ഇലന്തൂർ

ആലപ്പുഴ: കേരള കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായി ഐ. പി. സി. ചെറുകുന്നം സഭാംഗം, ജസ്റ്റിൻ രാജ് നിയമിതനായി. നേരത്തെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തോട് ഒളിഞ്ഞും തെളിഞ്ഞും വിമുഖത കാട്ടുന്ന പെന്തക്കോസ്തു സമൂഹം, എല്ലാ തിരഞ്ഞെടുപ്പുകളിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടി സമീപിക്കുന്നതാണ് അടുത്ത കാലങ്ങളിൽ നാം കണ്ടത്. ഇതിന്റെ പ്രതിഫലനം മദ്ധ്യതിരുവാങ്കൂറിൽ പല മണ്ഡലങ്ങളിൽ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ അനുഭവപെട്ടതുമാണ്. നിലവിൽ പത്തനംതിട്ട ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ഉൾപ്പടെ കേരളത്തിൽ പല പഞ്ചായത്ത് അംഗങ്ങളും പെന്തക്കോസ്തു സഭാംഗങ്ങളാണ്.


ഐ. പി. സി സംസ്ഥാന കൗൺസിൽ അംഗമായ ജസ്റ്റിൻ, PYPA സംസ്ഥാന മീഡിയ കൺവീനർ, ഐ. പി. സി ആലപ്പുഴ മേഖല ട്രഷറർ, PYPA ആലപ്പുഴ മേഖല പ്രസിഡന്റ്, മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് PYPA പ്രസിഡണ്ട്, എന്നീ നിലകളിൽ സേവനമനിഷ്ഠിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like