TPM തിരുവനന്തപുരം സെന്റർ കൺവൻഷൻ നാളെ മുതൽ 

 

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും 2018 ജനുവരി 11 മുതൽ 14 വരെ തിരുവനന്തപുരം കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5: 45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.

ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും  കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ കൺവൻഷനിൽ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9 ന് തിരുവനന്തപുരം സെന്ററിലെ 40 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും. തിരുവനന്തപുരം സെന്റർ പാസ്റ്റർ സി.എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി. ജെ ജോസഫ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.