ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺവൻഷൻ 22 മുതൽ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 95-ാമത് ജനറൽ കൺവൻഷൻ ജനുവരി 22 തിങ്കൾ 28 ഞായർ വരെ ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയം പ്രത്യാശ നഗറിൽ നടക്കും.22 തിങ്കൾ വൈകിട്ട് 5.30 മണിക്ക് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ ദൈവസഭ ഓവർസീയർ റവ. ഡോ. കെ. സി. സണ്ണികുട്ടി ഉദ്ഘാടനം ചെയ്യും. എജ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ എൻ. എ. തോമസ്കുട്ടി അദ്ധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വരപ്രാപ്തരും അഭിഷിക്തതുമായ ദൈവദാസൻമാർ പ്രഭാഷണം നടത്തും.

കൺവൻഷൻ തീം: “ആത്മാവിന്റെ ഐക്യത”- Unity In Spirit. Eph 4:3.

ചർച്ച് ഓഫ് ഗോഡ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.
ശുശ്രൂഷക സമ്മേളനം, കാത്തിരിപ്പുയോഗം, ബൈബിൾ പഠനം, മിഷൻ ചലഞ്ച്, യുവജന-എസ്. എസ്. സമ്മേള്ളനം, സ്നാനം, സഹോദരി സമ്മേള്ളനം, സാംസ്കാരിക സമ്മേളനം, ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സംയുക്ത ആരാധന, തിരുവത്താഴം, വിവിധ ഡിപ്പാർട്ടുമെൻറുകളുടെ സംയുക്ത മീറ്റിംഗ്‌, സംഗീത സായാഹ്നങ്ങൾ എന്നിവ കൺവൻഷന്റെ പ്രത്യേകതകൾ ആണ്.

28 ഞായർ രാവിലെ 8 മണി മുതൽ 1 മണി വരെ നടക്കുന്ന സംയുക്ത ആരാധനയിൽ ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ആയിരകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും ഓവർസീയർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading