ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവെൻഷൻ നാളെ മുതൽ
കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര പേജിൽ
ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭാ ജനറൽ കൺവൻഷൻ നാളെ ജനുവരി 10 ന് ചിങ്ങവനം ബെത്സെഥാ നഗറിൽ വൈകിട്ട് 6 മണിക്ക് സഭാദ്ധ്യക്ഷൻ പാസ്റ്റർ വി. എ. തമ്പി ഉത്‌ഘാടനം ചെയ്യും. ജനുവരി 14 ന് സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കുന്ന മഹാസമ്മേളനത്തിൽ സ്വദേശത്തും വിദേശത്തും നിന്നും ആയിരങ്ങൾ പങ്കെടുക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ശീലാസ് മാത്യു (ചെന്നൈ), എസ്. ശ്രീനിവാസ് (ദുബായ്), ബിജു തമ്പി (മുംബൈ), ആർ. എബ്രഹാം (ഡൽഹി), എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പൊതുയോഗങ്ങൾ, വനിതാ സമ്മേളനം, സൺഡേ സ്കൂൾ YPCA സംയുക്ത വാർഷികം, മിഷൻ സമ്മേളനം, എന്നിവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.

1962 ൽ റാന്നിയിലായിരുന്നു സഭാപരമായ പ്രവർത്തനം ആരംഭിച്ചത്. ക്നാനായ സമുദായത്തിൽ നിന്നും വിശ്വാസത്തിനു വേണ്ടി ചുറുചുറുക്കോടെ നിന്ന പാസ്റ്റർ വി. എ. തമ്പിയെ കണ്ടപ്പോൾ റാന്നിക്കാരുടെ “തമ്പി ഉപദേശിയായി” തന്നെ സ്വീകരിച്ചു. പിൽക്കാലത്തു ഈ കൂടിവരവാണ് “ന്യൂ ഇന്ത്യ ദൈവസഭയായി” രൂപീകൃതമായത്.
പാസ്റ്റർ ഭക്തവത്സലൻ, ഡോ. ബ്ലെസ്സൺ മേമന, സാം വി. ജോസഫ്, ജെയ്‌സൺ കണ്ണൂർ എന്നിവർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Download Our Android App | iOS App
കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര പേജിൽ കൂടി ഉണ്ടായിരിക്കുന്നതാണ്.